40 ശതമാനം രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പഠിച്ചത് മക്കളില്‍ നിന്നെന്ന് പഠനം

സാന്‍റിയാഗോ: ലോകത്ത് ടെക്‌നോളജി ലോകത്തേക്ക് ചുവട് വയ്ക്കുന്ന മുതിര്‍ന്നവരില്‍ 30 മുതല്‍ 40 ശതമാനം പേര്‍ കമ്പ്യൂട്ടറിന്റെ പ്രഥമികമായ പാഠം മക്കളില്‍ നിന്നാണ് പഠിക്കുന്നതെന്ന് പുതിയ പഠനം. സാന്റിയാഗോയിലെ ഡിഗോ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രകാരന്മാരാണ് ഈ പഠനം നടത്തിയത്.

വിശദമായ അഭിമുഖത്തിലൂടെയും സര്‍വ്വേയിലൂടെയുമാണ് ഈ കണക്കെടുപ്പ് നടത്തിയത്. കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയില്‍ എല്ലാം പഠനം നടത്തുന്നത് മക്കളുടെ സഹായത്തോടെയാണെന്ന് രക്ഷിതാക്കള്‍ പഠിച്ചെടുത്തത്.

കുട്ടികള്‍ സ്വയം പരീക്ഷണത്തിലൂടെ ടെക്‌നോളജി പഠിച്ച് എടുക്കുമ്പോള്‍ മാതപിതാക്കള്‍ സഹായം തേടുന്നത് കുട്ടികളെക്കാള്‍ കൂടിയ നിരക്കിലാണെന്ന് പഠനം പറയുന്നു.

ടെക്‌നോളജിയുടെ വ്യാപനം രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അടുപ്പം കുറഞ്ഞതായും പഠനത്തില്‍ സൂചനകള്‍ ഉണ്ട്. കൂടാതെ സമൂഹത്തിലെ സാമ്പത്തിക സ്ഥിതി കുറഞ്ഞ കുടുംബങ്ങള്‍ക്കും, വനിതകള്‍ക്കും ടെക്‌നോളജിയോടപ്പം ഓടി എത്തുവാന്‍ സാധിക്കുന്നില്ലെന്നും പഠനം പറയുന്നു

Share This Post →

No comments:

Post a Comment