കോളിവുഡിന്റെ ഈ വര്‍ഷം ഇളയദളപതി കയ്യടക്കുമെന്ന് തോന്നുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജില്ല ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് ഓടുന്നത്. ജില്ലയുടെ ആവേശത്തിനിടയില്‍ എ.ആര്‍ മുരുകദോസിന്റെ പുതിയ ചിത്രത്തിന് വേണ്ടി വിജയ് കരാറൊപ്പിട്ടിരിക്കുകയാണ്. പുതിയ ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. സാമന്തയാണ് വിജയിന്റെ നായികയാകുന്നത്. അനിരുദ്ധാണ് സംഗീതം. ജോര്‍ജ്ജ് വില്യംസ് ക്യാമറയും കൈകാര്യം ചെയ്യും. ഇതിന് മുന്‍പ് തുപ്പാക്കിയിലാണ് മുരുകദോസും വിജയും ഒരുമിച്ചത്. ചിത്രം ഹിറ്റായിരുന്നു. 2009ല്‍ പുറത്തിറങ്ങിയ വില്ലിലാണ് ഇതിന് മുന്‍പ് വിജയ് ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെട്ടത്. പ്രഭുദേവയായിരുന്നു സംവിധാനം. തിയറ്ററില്‍ ആളെക്കൂട്ടാന്‍ വിജയ് ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് കോളിവുഡിലെ വിലയിരുത്തല്‍.
No comments:
Post a Comment