ലാസ് വെഗാസ്: തങ്ങളുടെ പുതിയ യുഎച്ച്ഡി ടിവി അവതരിപ്പിക്കാന്‍ വമ്പത്തരം കാണിച്ച സാംസങ്ങിന് പറ്റിയ അമളിയാണ് സെസ് 2014ലെ പുതിയ തമാശ. യു എച്ച് ഡി ടിവി അവതരിപ്പിക്കാന്‍ സാംസങ്ങ് ക്ഷണിച്ചുവരുത്തിയത് പ്രശസ്ത സംവിധായകന്‍ മൈക്കല്‍ ബേയെയാണ്. എന്നാല്‍ ബേ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സാംസങ്ങ് സജ്ജീകരിച്ച ടെലി പ്രോംപ്ടര്‍ പണിമുടക്കി. എന്തു പറയണമെന്നറിയാതെ കുഴങ്ങിയ ബേ അല്‍പ്പസമയത്തിനകം വേദി വിട്ടു. പ്രൗഢഗംഭീരമായ സെസ് പത്രസമ്മേളനവേദിയില്‍ നാണംകെട്ടത് സാംസങ്ങിന്റെ പെരുമ. സംഭവം ട്വിറ്ററിലൂടെയും മറ്റും അതിവേഗം കത്തിപ്പടര്‍ന്നു. യൂട്യൂബ് വഴി വീഡിയോയും പ്രചരിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ബേ ബ്ലോഗില്‍ എഴുതിയെങ്കിലും വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്സംവിധായകന് മൈക്കല്‍ ബേയ്ക്ക് സാംസങ്ങ് കൊടുത്ത പണി- വീഡിയോ കാണുക
ലാസ് വെഗാസ്: തങ്ങളുടെ പുതിയ യുഎച്ച്ഡി ടിവി അവതരിപ്പിക്കാന്‍ വമ്പത്തരം കാണിച്ച സാംസങ്ങിന് പറ്റിയ അമളിയാണ് സെസ് 2014ലെ പുതിയ തമാശ. യു എച്ച് ഡി ടിവി അവതരിപ്പിക്കാന്‍ സാംസങ്ങ് ക്ഷണിച്ചുവരുത്തിയത് പ്രശസ്ത സംവിധായകന്‍ മൈക്കല്‍ ബേയെയാണ്. എന്നാല്‍ ബേ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സാംസങ്ങ് സജ്ജീകരിച്ച ടെലി പ്രോംപ്ടര്‍ പണിമുടക്കി. എന്തു പറയണമെന്നറിയാതെ കുഴങ്ങിയ ബേ അല്‍പ്പസമയത്തിനകം വേദി വിട്ടു. പ്രൗഢഗംഭീരമായ സെസ് പത്രസമ്മേളനവേദിയില്‍ നാണംകെട്ടത് സാംസങ്ങിന്റെ പെരുമ. സംഭവം ട്വിറ്ററിലൂടെയും മറ്റും അതിവേഗം കത്തിപ്പടര്‍ന്നു. യൂട്യൂബ് വഴി വീഡിയോയും പ്രചരിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ബേ ബ്ലോഗില്‍ എഴുതിയെങ്കിലും വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment