മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുതിർന്ന സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിക്കില്ലെന്ന് നിത്യാമേനോൻ. പ്രായമായവരുമായി അഭിനയിച്ചാൽ അഭിനയത്തിന്റെ രസതന്ത്രം ശരിയാകില്ല. സീനിയർ താരങ്ങൾക്കൊപ്പം അഭിനയിച്ച ചിത്രങ്ങൾ പിന്നീട് കണ്ടപ്പോൾ ജാള്യത തോന്നി. എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ സ്വീകരിച്ചതെന്ന് സ്വയം ചോദിച്ചു പോകാറുണ്ടെന്നും താരം പറയുന്നു. സിനിമയിൽ നായികയും നായകനും തമ്മിലുള്ള കെമിസ്ട്രി വളരെ പ്രധാനപ്പെട്ടതാണ്. അതു കൂടി കണക്കിലെടുത്താണ് മുതിർന്നവരുടെ ചിത്രങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്.
സൂപ്പർസ്റ്റാർകൾക്കൊപ്പം അഭിനയിച്ചാൽ മാത്രമേ ചിത്രം വിജയിയ്ക്കു എന്ന് പറയുന്നത് ശരിയല്ല. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം.ഓടി നടന്ന് അഭിനയിക്കുന്നതിന് താൽപര്യം ഇല്ല. 22 ഫീമെയിൽ കോട്ടയത്തിന്റെ തെലുങ്ക് പതിപ്പ് പൂർത്തിയാക്കി. താമസിക്കാതെ ചിത്രം റിലീസാകും. മലയാളത്തിൽ നായികാ പ്രധാന്യമുള്ള വേഷങ്ങൾ തീരെ കുറവാണ്. അതുകൊണ്ടാണ് സെലക്ട് ചെയ്ത് അഭിനയിക്കുന്നതെന്നും നിത്യ പറഞ്ഞു.
മുമ്പ് ചട്ടക്കാരി എന്ന ചിത്രവുമായി ബന്ധപെട്ടും നടിമാർക്ക് മാനേജർമാർ പാടില്ലെന്നുള്ള നിർമ്മാതാക്കളുടെ സംഘടനകളുടെ തീരുമാനത്തെ എതിർത്തുമെല്ലാം നിത്യ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.
സൂപ്പർസ്റ്റാറായ മോഹൻലാലിനോടൊപ്പം നിത്യ മേനോൻ ആകാശ ഗോപുരം, എയ്ഞ്ചൽ ജോണ്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
എന്തായാലും പുതിയ വെളിപ്പെടുത്തൽ നിത്യയുടെ കരിയറിനെ ബാധിക്കുമെന്ന് സിനിമാ പ്രവർത്തകർ വിലയിരുത്തുന്നു.

No comments:
Post a Comment