ഓടുന്ന ട്രക്കുകൾക്ക് മുകളിൽ കൂൾ ആയി നിന്ന് പ്രകടനം
നടത്തിയ ജീൻ ക്ലോഡ് വാൻ ഡാമിനെ ആരും മറന്നു കാണില്ല. വോൾവോയുടെ പരസ്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ ഈ പ്രകടനം യുട്യൂബിൽ കണ്ടത് നാലുകോടിയിൽ അധികം പേരാണ്.
ഇപ്പോളിതാ വാൻഡാമിന്റെതുപോലെ പ്രകടനം നടത്തിയ രംഗത്ത് വന്നിരിക്കുകയാണ് തമിഴിന്റെ സ്വന്തം സ്റ്റൈൽ മന്നൻ രജനികാന്ത്. എന്നാൽ ഇത് യാഥാർത്ഥം അല്ല. രജനികാന്തിന്റെ കാർട്ടൂണ്‍ കഥാപാത്രമാണ് അത്ഭുതപ്രകടനം നടത്തുന്നത്. എന്നാൽ ട്രക്കിനു മുകളിൽ അല്ല ഓട്ടോറിക്ഷകൾക്ക് മുകളിലാണ് കാൽ അകത്തിവേച്ച് ആനിമേറ്റഡ് രജനി പ്രകടനം നടത്തുന്നത്. ഓണ്‍ലൈനിൽ ഈ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് .
No comments:
Post a Comment