പരിചയപ്പെടാം! 2013ലെ കോടീശ്വരന്‍മാരെ
മാര്‍ക് സക്കര്‍ബര്‍ഗ്: മുഖവുരവേണ്ടാത്ത സക്കര്‍ബര്‍ഗാണ് 2013ല്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യമുണ്ടാക്കിയ മറ്റൊരാള്‍. 2013ല്‍ മാത്രം 13.6 ബില്യണ്‍ ഡോളര്‍ നേടിയ സക്കര്‍ബര്‍ഗിന്റെ ഒരുദിവസത്തെ സമ്പാദ്യം 230 കോടി രൂപയാണ്.
ജെഫ് ബെസോസ്: ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് 2013ല്‍ സ്വന്തം സമ്പാദ്യത്തിലേക്ക് 2013ല്‍ മാത്രം കൂട്ടിച്ചേര്‍ത്തത് 13.3 ബില്യണ്‍ ഡോളര്‍.
വാറന്‍ ബഫറ്റ്: 2013 കഴിയുമ്പോള്‍ സംരഭകരിലെ കുലപതിയായ വാറന്‍ ബഫറ്റിന്റെ ഒറു ദിവസത്തെ സമ്പാദ്യം 205 കോടി രൂപയാണ്.
ക്രിസ്റ്റി വാള്‍ട്ടണ്‍: വാള്‍മാര്‍ട്ട് ഉടമകളിലൊരാളായ ക്രിസ്റ്റി വാള്‍ട്ടന്റെ സമ്പാദ്യം 2013ല്‍ 40 ശതമാനം ഉയര്‍ന്ന് 37.5 ബില്യണ്‍ ഡോളറായി.
എസ് റോബ്സണ്‍: വാള്‍മാര്‍ട്ടിന്റെ ഉടമയായ റോബ്സന്റെ സമ്പാദ്യം 41 ശതമാനം ഉയര്‍ന്ന് 35 ബില്യണ്‍ ഡോളറായി.
ആലീസ് വാള്‍ട്ടണ്‍: വാള്‍മാര്‍ട്ടിന്റെ മറ്റൊരു അവകാശിയായ ആലീസ് വാള്‍ട്ടന്റെ സമ്പാദ്യം 40 ശതമാനം ഉയര്‍ന്ന് 35 ബില്യണ്‍ ഡോളറായി.
ജിം വാള്‍ട്ടണ്‍: വാള്‍മാര്‍ട്ടിന്റെ മറ്റൊരു അവകാശിയായ ജിം വാള്‍ട്ടന്റെ സമ്പാദ്യം 10 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 35.5 ബില്യണ്‍ ഡോളറായി.
ലാറി പേജ്: ഗൂഗിള്‍ സഹസ്ഥാപകനായ ലാറി പേജിന്റെ സമ്പാദ്യം 9.4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 30.5 ബില്യണ്‍ ഡോളറായി.
ബില്‍ ഗേറ്റ്സ്: 2013ല്‍ 25.5 മില്യണ്‍ ഡോളര്‍ നേടിയ ബില്‍ ഗേറ്റ്സിന്റെ ഒരു ദിവസത്തെ സമ്പാദ്യം ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 158 കോടി രൂപയാണ്.
No comments:
Post a Comment