കൃഷ് 3 കലക്കിയെന്ന് വിജയ്

കൃഷ് 3 കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആവേശമാണ് ഇളയദളപതിക്ക്. മറ്റൊന്നുമല്ല. ചിത്രത്തിലെ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച ബോളിവുഡിന്റെ സൂപ്പര്‍നായകന്‍ ഹൃതിക് റോഷനെ കാണണം, കണ്ട് അഭിനന്ദനമറിയിക്കണം. കഴിഞ്ഞ ദിവസമാണ് വിജയ് കൃഷ് സീരിസിലെ മൂന്നാം ചിത്രമായ കൃഷ്3 കാണുന്നത്. കുടുംബത്തോടൊപ്പമായിരുന്നു വിജയ് സിനിമ കാണാനെത്തിയത്. വളരെ നാളുകള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഒരു സാഹസിക ചിത്രം കാണുന്നതെന്നും ഹൃതികിന്റെ കഠിനാധ്വാനത്തിന്റെ ഫലം ചിത്രത്തിലുണ്ടെന്നും വിജയ് പറഞ്ഞു.
കഴിഞ്ഞ ദിവസം കൃഷ് ഹീറോയെ കാണാന്‍ വിജയിന് അവസരം ലഭിച്ചെങ്കിലും ജില്ലയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം മാറ്റി വയ്ക്കുകയായിരുന്നു. അതിനിടയില്‍ കൃഷ് 3യുടെ വിജയാഘോഷങ്ങള്‍ തമിഴ്നാട് നടന്നു. ഹൃതിക്,രാകേഷ് റോഷന്‍,തിരു എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഹൃതിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് കൃഷ് 3യുടെ സംവിധാനം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുന്ന കൃഷ് 3 ഇപ്പോള്‍ തന്നെ 200 കോടി കളക്ട് ചെയ്തു കഴിഞ്ഞു.

Share This Post →

No comments:

Post a Comment