ഒത്തിരി കാമവും ഇത്തിരി സൂത്രവും !


www.123entertainer.com
ത്രീ ഡി  കണ്ണട ഓർഡർ ചെയ്തിരുന്നോളു. കാത്തു കാത്തിരുന്ന ആ ട്രെയിലർ പുറത്തിറങ്ങി. ഷേർലിൻ ചോപ്രയെ പ്രധാന കഥാപാത്രമാക്കി മലയാളിയായ രൂപേഷ് പോൾ സംവിധാനം ചെയ്യുന്ന കാമസൂത്രയുടെ ട്രെയിലർ പുറത്തിറങ്ങി.

എന്നാൽ ചിത്രത്തിന്റെതായി ഇറങ്ങിയിരിക്കുന്ന ട്രെയിലർ മറ്റൊരു തലത്തിലേക്കാണ് പ്രേക്ഷകനെ കൊണ്ട് പോകുന്നത്. ലൈംഗികതയുടെ അതിപ്രസരമുള്ള ഈ ചിത്രത്തിൽ ഈ പറയുന്ന പോലൊന്നും ട്രെയിലരിൽ ഇല്ലതാനും. ത്രീ ഡിയിലാണ് കാമസൂത്ര പുറത്തിറങ്ങുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്രേകത.

വാത്സ്യായാനുടെ പുരാതന പുസ്തകമായ കാമസൂത്രയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് രൂപേഷ് പോൾ തന്നെയാണ്. കിങ് മാൽ ഖാൻ ആണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മലയാളി താരം സലിം കുമാർ, തമിഴ് നടൻ നാസർ, മകരന്ദ്‌ ദേശ്പാണ്‍ഡെ, സുസ്മിത മുഖർജി, മോഹൻ കപൂർ എന്നിവരാണ്‌ മറ്റ് താരങ്ങൾ. ചിത്രം ഇംഗ്ലീഷ്-ലും ഹിന്ദി-യിലും പുറത്തിറങ്ങും.

നഗ്നത പ്രദർശനത്തിന്റെ പേരിൽ ചിത്രം ഇപ്പോൾ തന്നെ ചർച്ചയായി കഴിഞ്ഞു. പോരാത്തതിനു ആവിശ്യത്തിന് പ്രമോഷൻ സ്വന്തമായി ഷെർലിൻ നടത്തിയിട്ടുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്യു ട്രെയിലറിനു വേണ്ടി (18 + മാത്രം കേറുക )

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്താം !


Share This Post →

No comments:

Post a Comment