കൊച്ചി: മലയാള സിനിമയില്‍ വിപ്ലവമുണ്ടാക്കുന്ന കാര്യമാണ് 'ദൃശ്യം' എന്ന സിനിമയിലൂടെ കൈവന്നതെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയില്‍ ആദ്യ പകുതി, രണ്ടാം പകുതി എന്നുള്ള പഴകിയ കണ്‍സപ്‌റ്റൊന്നും ഇതിലില്ല. അങ്ങനെയൊരു സംവിധാനം ഇല്ലെന്നാണ് എന്റെ വിശ്വാസമെന്നും മലയാള സിനിമയില്‍ അത് ഒരു സിസ്റ്റം പോലെ നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകരില്‍ വിശ്വസിച്ചാണ് ഓരോ സിനിമയും സംവിധാനം ചെയ്യാറുള്ളതെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞു. സിനിമ വിജയിച്ചതിലുള്ള ക്രെഡിറ്റ് എല്ലാ ടീം അംഗങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും 'ദൃശ്യം' മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം പോലുള്ള മികച്ച സിനിമയിലൂടെ തിരിച്ചു വരവ് നടത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി മീന പറഞ്ഞു. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, അന്‍സിബ, ബേബി എസ്തര്‍, ക്യാമറമാന്‍ സുജിത് വാസുദേവ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment