അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ നായകനും നായികയും പരിചയപ്പെടുന്നത് ലൗ ആന്‍ഡ് ലൗ ഓണ്‍ലി എന്ന പുസ്തകത്തിലൂടെയാണ്. ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ശാലിനിയുടെ കഥാപാത്രത്തിന് ഈ പുസ്തകം നല്‍കുന്നതാണ് രംഗം. ഈ ചിത്രത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തോടെ പ്രണയിതാക്കള്‍ക്കിടയില്‍ ലൗവ് ആന്‍ഡ് ലൗവ് ഓണ്‍ലി തരംഗമായിരുന്നു. പക്ഷേ യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു പുസ്തകമില്ലെന്ന് അനിയത്തിപ്രാവിന്റെ സംവിധായകന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്തായാലും ആ പേരില്‍ ഒരു സിനിമ ഒരുങ്ങുകയാണ്. ലൗവ് ആന്‍ഡ് ലൗവ് ഓണ്‍ലി എന്ന പേരില്‍ മനു കണ്ണന്താനമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൗവ് ആന്‍ഡ് ലൗവ് ഓണ്‍ലിയില്‍ നായികമാരാകുന്നത് ഇരട്ടകളാണെന്ന പ്രത്യേകതയുമുണ്ട്‍. ഐനയും ഐമയുമാണ് ചിത്രത്തിലെ നായികമാരാകുന്നത്. മലയാളത്തില്‍ ഇരട്ട സഹോദരിമാര്‍ നായികമാരായി അരങ്ങേറുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും. മക്ബൂല്‍ സല്‍മാനാണ് നായകന്‍. ഡാനില്‍ ഡേവിഡ് ആണ് തിരക്കഥ ഒരുക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. മക്ബൂലിനു പുറമേ ഭഗത്, സണ്ണി വെയ്ന്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
No comments:
Post a Comment