സ്മാര്‍ട്ട് വാച്ചുമായി മെഴ്‌സിഡീസ്

മെഴ്‌സിഡീസ് ബെന്‍സ് പുറത്തിറക്കുന്ന കാറുകളില്‍ വൈകാതെ സ്മാര്‍ട്ട് വാച്ചും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കമ്പനിക്കുവേണ്ടി പെബിള്‍ ടെക്‌നോളജി രൂപപ്പെടുത്തിയ സ്മാര്‍ട്ട് വാച്ച് ലാസ് വേഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ചു. കാര്‍ അകലെയായിരിക്കുമ്പോള്‍ െ്രെഡവര്‍ക്ക് കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സഹായകമാവുന്ന ഉപകരണമാണ് ഈ സ്മാര്‍ട്ട് വാച്ച്.


ലൊക്കേഷന്‍ , ടെമ്പറേച്ചര്‍ , കാറിലെ ഇന്ധനത്തിന്റെ അളവ്, കാര്‍ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ...അങ്ങനെയുള്ള വിവരങ്ങളെല്ലാം സ്മാര്‍ട്ട് വാച്ചിലൂടെ മനസ്സിലാക്കാം. െ്രെഡവര്‍ കാറിലായിരിക്കുമ്പോള്‍ റോഡിലെ തടസ്സങ്ങള്‍, അപകടസാധ്യത...തുടങ്ങിയ വിവരങ്ങള്‍ ലഭിക്കാനും സ്മാര്‍ട്ട് വാച്ച് പ്രയോജനപ്പെടും. മെഴ്‌സിഡീസ് ബെന്‍സിന്റെ നിലവിലുള്ള ഡിജിറ്റല്‍ െ്രെഡവ് ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് വാച്ച് സ്മാര്‍ട്ട്‌ഫോണിന് ഒരു 'സെക്കന്റ് സ്‌ക്രീന്‍' ആയി മാറുന്നു.


വാച്ച്, ലാപ് ടോപ്പ്, ഫോണ്‍ എന്നിവ കാറുകളില്‍ എങ്ങനെ മെച്ചപ്പെട്ട രീതികളില്‍ ഉപയോഗിക്കാം എന്ന അന്വേഷണത്തിന്റെ ഭാഗമാണ് സ്മാര്‍ട്ട് വാച്ച്. ഇത്തരം സാങ്കേതികമികവിനായി സിലിക്കണ്‍വാലി കേന്ദ്രമായുള്ള ഒരു കമ്പനിയുമായി മെഴ്‌സിഡസ് ബെന്‍സ് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 150 ഡോളറാണ് സ്മാര്‍ട്ട് വാച്ചിന് അമേരിക്കയില്‍ വില നിശ്ചയിച്ചിരിക്കുന്നത്. അതായത് 9,300 രൂപയോളം വരും.





Share This Post →

No comments:

Post a Comment