സാംസങ്ങ് ഗാലക്സി എസ്5 ഫെബ്രുവരി അവസാനം പുറത്തിറക്കുമെന്ന് സൂചന

ടോക്കിയോ: സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍
ഫോണ്‍ സാംസങ്ങ് ഗാലക്സി എസ്5 ഫെബ്രുവരി അവസാനം പുറത്തിറക്കുമെന്ന് സൂചന. ബാഴ്സിലോനയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലായിരിക്കും ഗാലക്സി എസ് 5 രംഗത്ത് അവതരിപ്പിക്കുക. ആപ്പിള്‍ ഐഫോണ്‍ 5 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എത്താന്‍ ഇരിക്കുന്നതിന് മുന്‍പാണ് സാംസങ്ങിന്‍റെ നീക്കം.

എന്നാല്‍ ചില ടെക്നോളജി സൈറ്റുകള്‍ ഒഴികെ സാംസങ്ങ് ഗാലക്സി എസ്5 ന്‍റെ കാര്യത്തില്‍ കാര്യമായ വിശദീകരണം നല്‍കിയിട്ടില്ല. രണ്ട് പതിപ്പുകളായിരിക്കും സാംസങ്ങ് ഗാലക്സി എസ്5ന് ഉണ്ടാകുകയെന്നാണ് വിശദീകരണം. എന്നാല്‍ രണ്ട് ഫ്ലാഗ് ഷിപ്പ് മോഡലുകള്‍ക്കിടയില്‍ 1 വര്‍ഷത്തെ വ്യത്യാസം എന്നും പുലര്‍ത്താറുള്ള സാംസങ്ങ് അത് തെറ്റിച്ചായിരിക്കും ബഴ്സലോനയില്‍ എസ്5 ഇറക്കുക എന്നാണ് അറിയുന്നത്.

ഐ സ്കാനിങ്ങ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും പുതിയ ഫോണ്‍ എന്നാണ് സാംസങ്ങിന്‍റെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒപ്പം പുതിയ ഫീച്ചറുകളും സാംസങ്ങ് ഇതില്‍ ഉള്‍പ്പെടുത്തും എന്ന് ചൈനീസ് ടെക് സൈറ്റുകള്‍ വിശദീകരിക്കുന്നുണ്ട്.

Share This Post →

No comments:

Post a Comment