മോദിക്ക് വോട്ട് പിടിക്കാന്‍ നടിയുടെ നഗ്നതാ പ്രദര്‍ശനം വിവാദത്തില്‍

ദില്ലി: നഗ്നത പ്രദര്‍ശിപ്പിച്ച് നരേന്ദ്ര മോദിക്ക്
വോട്ടുതേടുന്ന ഭോച്ച്പൂരി നടിയുടെ ചിത്രങ്ങള്‍ വിവാദമാകുന്നു. നടി മേഘ്നാ പട്ടേലിനെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. താമര പൂവുകള്‍ക്കുമേല്‍ നഗ്നയായി കിടക്കുന്ന മേഘ്നാ പട്ടേലിന്റെ ചിത്രങ്ങളാണ് വിവാദമായത്. നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് നഗ്നത മറയ്ക്കുന്ന ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. നരേന്ദ്ര മോദിക്ക് വേണ്ടി വോട്ടു ചോദിക്കുകയാണ് ഭോച്പൂരി നടിയും മോഡലുമായ മേഘ്നാ പട്ടേല്‍. ഇന്നലെ രാവിലെ മുതലാണ് നരേന്ദ്ര മോദിക്ക് വോട്ടുതേടിയുള്ള മേഘ്നാ പട്ടേലിന്‍റെ ഇത്തരം ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചുതുടങ്ങിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ എല്ലാ സോഷ്യല്‍ മീഡിയകളിലും എത്തി.

ചൂടുപിടിച്ച തിര‍ഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ തുണിയുരിഞ്ഞ് രംഗത്തിരങ്ങിയ മേഘ്നാ പട്ടേല്‍ വലിയ തലവേദനയാണ് ബി.ജെ.പിക്ക് ഉണ്ടാക്കിയിരിക്കുന്നത്. മേഘ്നാ പട്ടേല്‍ ഈ രീതിയില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ താന്‍ ആവശ്യത്തിനുള്ള വസ്ത്രം ധരിച്ചിട്ടുണ്ടെന്നും, ഇതൊന്നും അശ്ലീല ചിത്രമല്ല എന്നുമാണ് മേഘ്നാ പട്ടേല്‍ പറയുന്നത്. മേഘ്നാ പട്ടേലിന്റെ വോട്ടുപിടുത്തത്തെ കുറിച്ച് നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. നരേന്ദ്ര മോദിക്ക് വേണ്ടി ചായക്കട ചര്‍ച്ചകള്‍ നടത്തിയ വ്യത്യസ്ത പ്രചാരണ പരിപാടികള്‍ ബി.ജെ.പി നാളെ തുടങ്ങാനിയിരിക്കുകയാണ്. അതിനിടെയാണ് രണ്ടുംകല്പിപ്പ് മേഘ്ന പട്ടേലിന്റെ കൂടി പ്രചരണം.

Share This Post →

No comments:

Post a Comment