കൊച്ചി: ബുധനാഴ്ച തിരുവനന്തപുരത്ത്
നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്കും സത്ക്കാരത്തിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി മീരാ ജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
തന്റെ മുന്‍ ഭാര്യയായ ബാംഗ്ലൂര്‍ സ്വദേശിനിയില്‍ നിന്നും അവരുടെ പിതാവില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. വി.ഐ.പികളടക്കം വിവാഹത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് ആവശ്യമായ സുരക്ഷ ഒരുക്കുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മീരയും അനിലും ഞായറാഴ്ച വിവാഹം കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബുധനാഴ്ച പാളയം എല്‍.എം.എസ് പള്ളിയിലാണ് വിവാഹ ചടങ്ങ്. അതിനു ശേഷം ഇടപ്പഴഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തില്‍ സത്ക്കാര ചടങ്ങുമാണ് ഒരുക്കിയിരിക്കുന്നത്.
വിവാഹത്തിന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും.
ചെന്നൈ ഐ.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്. തിരുവല്ല താഴെയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ ജാസ്മിന്‍ മേരി ജോസഫിനെ ലോഹിതദാസാണ് 'സൂത്രധാരനി'ലൂടെ മലയാള സിനിമയില്‍ മീരാ ജാസ്മിനായി അവതരിപ്പിച്ചത്.

No comments:
Post a Comment