വിവാഹിതരാവാതെ സ്ത്രിയ്ക്കും പുരുഷനും ഒന്നിച്ച് ജീവിക്കാം: സുപ്രീം കോടതി

www.123entertainer.com
ഡൽഹി: വിവാഹിതരാവാതെ സ്ത്രിയ്ക്കും പുരുഷനും ഒന്നിച്ചു ജീവിക്കുന്നത് തെറ്റല്ലെന്ന് സുപ്രീം കോടതി. ലിവിംഗ് ടുഗദർ പാപമോ കുറ്റകരമോ അല്ല. ഇത്തരം ബന്ധങ്ങൾ പുലർത്തുന്ന സ്ത്രികൾക്കും ഇവർക്ക് ജനിക്കുന്ന കുട്ടികൾക്കും വേണ്ടി പാർലമെൻറ് നിയമ നിർമ്മാണം നടത്തണമെന്നും സുപ്രീം കോടതി അവിശ്യപ്പെട്ടു.

കർണാടക സ്വദേശിനിയായ ഇന്ദ്ര ശർമയുടെ പരാതിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. വിവാഹം കഴിക്കാതെ 18 വർഷം ഒന്നിച്ച് താമസിച്ച പുരുഷൻ തന്നെ വഞ്ചിച്ചെന്നായിരുന്നു ഇന്ദ്ര ശർമയുടെ പരാതി. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷും ഉൽപ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിപ്പിച്ചത്.

വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്നത് സമൂഹത്തിൽ സ്വീകാര്യം അല്ല. പക്ഷേ ഇത് കുറ്റമോ പാപമോ അല്ല. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. പല രാജ്യങ്ങളും ഇത്തരം ബന്ധങ്ങളെ അംഗീക്കരിക്കുന്നുണ്ട്. നിയമപരമായി വിവാഹിതരാവുമ്പോൾ ഭാര്യയും ഭർത്താവും കുട്ടികൾക്കും കുടുംബത്തിനുമുള്ള കടമകൾ നിറവേറ്റാൻ ബാധ്യസ്ഥരാണ്.

ലിവിംഗ് ടുഗദർ പോലുള്ള ബന്ധങ്ങൾ പ്രയാസം നേരിടുന്ന സ്ത്രികളും കുട്ടികളുമാണ്. ഇവരെ സംരക്ഷിക്കാൻ പാർലമെന്റ് നിയമ നിർമാണം നടത്തണം. വിവാഹ പൂർവലൈംഗിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ വഴിയൊരുക്കുന്നത് ആവരുത് പർലമെന്റ് നിർമിക്കുന്ന നിയമങ്ങളെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.

ഡൊമസ്റ്റിക് വയലൻസ് ആക്ട്‌ പ്രകാരമാണ് ഇന്ദ്ര ശർമ പങ്കാളിക്കെതിരെ പരാതി നൽകിയത്. ഇവർ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തു !


Share This Post →

No comments:

Post a Comment