ബൈബിള്‍ വായിക്കുന്നവരെക്കാള്‍ ഏറെയാണ് ഫേസ്ബുക്ക് നോക്കുന്നവരുടെ എണ്ണമെന്ന് പഠനം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്‍റെ പത്താം വാര്‍ഷികത്തിന്‍റതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. അമേരിക്കയില്‍ ദിവസവും ബൈബിള്‍ നോക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഫേസ്ബുക്ക് നോക്കുന്നുണ്ടെന്നാണ് പുതിയ സര്‍വ്വേ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലെ ആകെ അംഗങ്ങളുടെ 19 ശതമാനവും വരുന്നത് അമേരിക്കയില്‍ നിന്നാണ് എന്നതിനാലാണ് അമേരിക്കയില്‍ ഈ പഠനം നടത്തിയത്.

സിബിസി ടെലിവിഷന്‍ നടത്തിയ സര്‍വ്വേ പ്രകാരം 40 മില്യണ്‍ പേരാണ് അമേരിക്കയിലും കാനഡയിലുമായി ബൈബിള്‍ വായിക്കുന്നത് അതിനാല്‍ തന്നെ അതില്‍ കൂടുതല്‍ പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നാണ് ഫേസ്ബുക്കിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. 240 മില്യണിന് അടുത്താണ് അമേരിക്കയിലെ ഫേസ്ബുക്ക് അംഗങ്ങളുടെ എണ്ണം ഇതില്‍ 42 ശതമാനം ദിവസവും ഫേസ്ബുക്ക് നോക്കുന്നതെന്നാണ് കണക്ക്.

ഫേസ്ബുക്കില്‍ ഒരോ നാലുമാസത്തിലും വരുന്ന ഹിറ്റ് എല്ലാ ഭൂഖണ്ഡങ്ങലിലേയും ജനസംഖ്യയെക്കാള്‍ അധികമാണെന്നാണ് റിപ്പോര്‍ട്ട്. എന്തയാലും പുതിയ സര്‍വ്വേ ഫലവും ഫേസ്ബുക്കിന്‍റെ വളര്‍ച്ച തന്നെയാണ്

Share This Post →

No comments:

Post a Comment