മോട്ടോ ജി ഇന്ത്യന്‍ വിപണിയില്‍

രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം പുതിയ ഫോണുമായി മോട്ടറോള വീണ്ടും ഇന്ത്യന്‍ വിപണിയില്‍. ആന്‍ഡ്രോയ്ഡ് 4.3യില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി യുടെ 8GB ഫോണിന് 12,499 രൂപയും 1GB ഫോണിന് 13,999 രൂപയുമാണ് വില. ആന്‍ഡ്രോയ്ഡ്  4.4 കിറ്റ്കാറ്റോടു കൂടി ഈ സ്മാര്‍ട്ട്ഫോണ്‍ അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് മോട്ടറോള ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 4.5 ഇഞ്ച് HD എഡ്ജ് -ടു - എഡ്ജ് ഡിസ്‍പ്ലേയുടെ ഒരു സവിശേഷത.. quad-core 1.2GHz Qualcomm Snapdragon 400 പ്രൊസസര്‍ ഊര്‍ജ്ജം നല്‍കുന്ന ഫോണിന്‍റെ മറ്റ് ആകര്‍ഷണ ഘടകങ്ങള്‍ അഞ്ച് മെഗാപിക്സല്‍ റിയര്‍ ക്യാമറയും 1.3 മെഗാപിക്സല്‍ ക്യാമറയുമാണ്. 720*1280 പിക്സല്‍ റസലൂഷനോടെയെത്തുന്ന മോട്ടോ ജി ഇന്നു മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെ ഓണ്‍ലൈനായി ലഭ്യമാണ്.

Share This Post →

No comments:

Post a Comment