ചാര്‍ജ് തീരാത്ത സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ വരുന്നു

ന്യൂയോര്‍ക്ക്: ഒരു സ്മാര്‍ട്ട് ഫോണ്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ് തീര്‍ച്ചയായും ബാറ്ററി തന്നെ. എന്നാല്‍ ഇതിന് പരിഹാരം ആകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആപ്പിളാണ് ഇത്തരത്തിലുള്ള ഒരു ബാറ്ററിക്ക് പിന്നില്‍. അടുത്ത് തന്നെ ഇറങ്ങുന്ന ഐ-വാച്ചില്‍ ഈ ടെക്നോളജി ഉപയോഗിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു

ആ വാര്‍ത്ത ഇവിടെ വായിക്കാം

എന്നാല്‍ ആപ്പിളിന് പുറമേ ഗൂഗിളും, സാംസങ്ങും വളരെ ലളിതവും ആദയകരവുമായ സോളാര്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള ഗവേഷണത്തിലാണ്. നിലവില്‍ ലിഥിയം ബാറ്ററികളാണ് സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരിക്കും സോളാര്‍ ഊര്‍ജം ഉപയോഗിക്കുന്ന ബാറ്ററി. എന്നാല്‍ ഇതില്‍ രണ്ട് തരത്തിലും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍ മുന്‍പും ഇത്തരത്തിലുള്ള സോളാര്‍ ബാറ്ററികള്‍ പരീക്ഷതാണെങ്കിലും അത് വിജയകരമായിരുന്നില്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. പക്ഷെ ടെക്നോളജിയുടെ പുതിയ സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ ഈ പരീക്ഷണം വിജയിക്കുമെന്നാണ് ചിലരുടെ വാദം. 8 വര്‍ഷം മുന്‍പ് തന്നെ ആപ്പിള്‍ സോളാര്‍ ബാറ്ററി എന്ന ആശയത്തില്‍ പകര്‍പ്പ് ആവകാശം നേടിയിട്ടുണ്ട്.

Share This Post →

No comments:

Post a Comment