ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്യാങ്സ്റ്ററിന് വേണ്ടി
മമ്മൂട്ടി പത്ത് കിലോ കുറച്ചതായി റിപ്പോര്‍ട്ട്. ഡാഡി കൂളിന് ശേഷം മമ്മൂട്ടിയും ആഷിഖ് അബുവും ഒരുമിക്കുന്ന ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ചിത്രത്തില്‍ അക്ബര്‍ അലിഖാന്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് മെഗാതാരം തന്റെ ഭാരം കുറച്ചത്. മമ്മൂട്ടി അഞ്ച് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ് ഗ്യാങ്സ്റ്റര്‍. നൈല ഉഷയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായിട്ടായിരുന്നു നൈല വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. അപര്‍ണ്ണ ഗോപിനാഥാണ് മറ്റൊരു നായിക.
നേരത്തെ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് ഗ്യാങ്സറ്ററിലെ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ആഷിഖ് തന്നെ അത് നിഷേധിച്ചു. ഇപ്പോള്‍ അജിത് കുമാര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. വിഷുവിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

No comments:
Post a Comment