ആപ്പിള്‍ ഐഫോണ്‍ 5സിക്ക് 5000രൂപ കുറച്ചു

ദില്ലി: ആപ്പിളിന്‍റെ 'ലോ ബഡ്ജറ്റ്' ഫോണ്‍ എന്ന
വിശേഷണവുമായി എത്തിയ ആപ്പിള്‍ ഐഫോണ്‍ 5സി 5000 രൂപ കുറച്ചു. നിലവില്‍ ഇന്ത്യയില്‍ 41,900 രൂപയായിരുന്നു ഫോണിന് ഉണ്ടായിരുന്നത്. ഇനി ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ആമസോണ്‍.ഇന്‍ 36,899 രൂപയ്ക്കാണ് നല്‍കുക. ഇന്ത്യ അടക്കമുള്ള വിപണികള്‍ ലക്ഷ്യമായി പുറത്തിറക്കിയതെങ്കിലും വില്‍പ്പനയില്‍ കാര്യമായ നേട്ടം ഉണ്ടാക്കുവാന്‍ കഴിയാത്താണ് പുതിയ വിലക്കുറവിന് കാരണമായത്.

നിലവില്‍ 16 ജിബി മോഡലിന്‍റെ വിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. അതായത് യെല്ലോ ബ്യൂ എന്നീ മോഡലുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. അതേ സമയം വൈറ്റ് പിന്‍ക് മോഡലുകള്‍ക്ക് 39,500 രൂപയാണ് വില.

ആദ്യമായി വിവിധ നിറങ്ങളിലും പ്ലാസ്റ്റിക്കിലും ആപ്പിള്‍ നിര്‍മ്മിച്ച ഫോണുകളായിരുന്നു 5സി. എന്നാല്‍ വിലയില്‍ വന്‍ വ്യത്യാസം ഒന്നും ഇല്ലാത്തതിനാല്‍ ഉപയോക്തക്കള്‍ പൂര്‍ണ്ണമായും ഫോണിനെ കയ്യോഴിയുകയായിരുന്നു.

Share This Post →

No comments:

Post a Comment