ഫോര്‍ഡിന്റെ ഫിഗോ കണ്‍സപ്റ്റ്‌

ന്യൂഡല്‍ഹി: അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് തങ്ങളുടെ ഫിഗോ
കോംപാക്ട് സെഡാന്‍ കണ്‍സപ്റ്റ് ലോകത്ത് ആദ്യമായി അവതരിപ്പിച്ചു. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലെ ശ്രദ്ധേയ വാഹനങ്ങളില്‍ ഒന്നായി ഫോഗോ കണ്‍സപ്റ്റ് കോംപാക്ട് സെഡാന്‍ മാറുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ വാഹനത്തിലൂടെ കോംപാക്ട് സെഡാന്‍ വിഭാഗത്തിലേക്കും ഫോര്‍ഡ് പ്രവേശിക്കുകയാണ്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലാണ് ഫിഗോ കോംപാക്ട് സെഡാനിന്റെ മുഖ്യ സവിശേഷത. ഹെഡ് ലാമ്പുകളും ആകര്‍ഷകമാണ്. കോംപാക്ട് എസ് യു വി എക്കോ സ്‌പോര്‍ട്ടിന്റേതാണ് പ്ലാറ്റ്‌ഫോം. ഫോര്‍ഡിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ , 1.5 ലിറ്റര്‍ സിഗ്മ പെട്രോള്‍ എന്‍ജിന്‍ , ഒരുലിറ്റര്‍ എക്കോബൂസ്റ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ , 1.5 ലിറ്റര്‍ ഡി വി 5 ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് കോംപാക്ട് സെഡാനിന് കരുത്ത് പകരുന്നത്. ഫോര്‍ഡ് ഫിയസ്റ്റ ക്ലാസിന് സെഡാന്റെ പകരക്കാരനായി ഫിഗോ കോംപാക്ട് സെഡാന്‍ വിപണിയിലെത്തുമെന്നാണ് സൂചനകള്‍ . നിലവില്‍ വിപണിയിലുള്ള പിഗോ ഹാച്ച്ബാക്കിന്റെ പകരക്കാരന്‍ വൈകാതെയെത്തും.

Share This Post →

No comments:

Post a Comment