ഹ്യുണ്ടായ് കോംപാക്ട് സെഡാന്‍: എക്‌സെന്റ്‌

ന്യൂഡല്‍ഹി: കോംപാക്ട് സെഡാന്‍ എക്‌സെന്റുമായാണ് ഇന്ത്യയില്‍
ശക്തമായ സാന്നിധ്യമുള്ള കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഓട്ടോ എക്‌സ്‌പോയ്ക്ക് എത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഡിസയര്‍ , ഹോണ്ട അമേസ് എന്നിവയോട് ഏറ്റുമുട്ടാനാണ് എക്‌സെന്റ് വരുന്നത്. ഗ്രാന്‍ഡ് ഐ ടെണ്‍ അടിസ്ഥാനാമാക്കിയാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രിയ കാറുകളില്‍ ഒന്നായിരുന്ന ആക്‌സെന്റിന്റെ പിന്‍മുറക്കാരന്‍ തന്നെയാണിത്.

ഗ്രാന്‍ഡ് ഐ ടെണ്‍ ഹാച്ച്ബാക്ക് കാറിലുള്ള 1.2 ലിറ്റര്‍ കപ്പാ 2 എന്‍ജിനാണ് എക്‌സെന്റിനും കരുത്ത് പകരുന്നത്. 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ട്. മാനുവല്‍ , ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ തിരഞ്ഞെടുക്കാം. പിന്നിലും എ സി വെന്റുകള്‍ , സ്മാര്‍ട്ട് കീ പുഷ് ബട്ടണ്‍ എന്‍ട്രിയും സ്റ്റാര്‍ട്ടും, 15 ഇഞ്ച് അലോയ് വീലുകള്‍ , ഓട്ടോ ഫോള്‍ഡിങ് ഇലക്ട്രോണിക് ഔട്ട്‌സൈഡ് മിററുകള്‍ , കൂള്‍ഡ് ഗ്ലൗ ബോക്‌സ്, സ്റ്റിയറിങ്ങില്‍ ഘടിപ്പിച്ച കണ്‍ട്രോളുകള്‍ , ബ്ലൂടൂത്ത് ടെലിഫോണി തുടങ്ങിയവയാണ് സവിശേഷതകള്‍ . സുരക്ഷാ സംവിധാനങ്ങളായ എ ബി എസ്, രണ്ട് എയര്‍ബാഗുകള്‍ , റിയര്‍ പാര്‍ക്കിങ് അസിസ്റ്റ് എന്നിവ ഉയര്‍ന്ന വേരിയന്റുകളില്‍ ലഭിക്കും.

Share This Post →

No comments:

Post a Comment