ബാഴ്‌സിലോന: ബാഴ്‌സലോണയില്‍ നടക്കുന്ന 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സി'ല്‍ സാംസങ്ങ്
അവതരിപ്പിക്കുന്ന ടിസന്‍ എന്ന പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ഇപ്പോള്‍ ടെക്‌നോളജി ലോകത്തെ ഏറ്റവും വലിയ ചര്‍ച്ച. ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ കമ്പനി ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം സാംസങ്ങ് എന്നാണ്. ആപ്പിളിനെ തഴഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പ്പന കമ്പനിയായി സാംസങ്ങ് വളര്‍ന്നത് ആന്‍ഡ്രോയിഡിന്റെ കരുത്തിലാണ്. എന്നാല്‍ അതില്‍ നിന്നും ഒരു തിരിച്ചുപോക്കാണ് ടിസന്‍ എന്ന് പറയേണ്ടിയിരിക്കുന്നു.
നോക്കിയ കമ്പനി വികസിപ്പിക്കാന്‍ തുടങ്ങി ഉപേക്ഷിച്ച 'മീഗോ' പ്ലാറ്റ്‌ഫോമില്‍നിന്നാണ്, സാംസങും ഇന്റലും അടങ്ങിയ കണ്‍സോര്‍ഷ്യം ടിസന്‍ ഒഎസിന് രൂപം നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം സാംസങ്ങ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിച്ച് വരുകയാണ്. കണ്‍സോഷ്യം ആയതിനാല്‍ സാംസങ്ങ് മാത്രമല്ല ഇന്റല്‍ അടക്കമുള്ള കമ്പനികളും ടിസന്‍ ഉപയോഗിക്കും. ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് എന്ന 85 ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈല്‍ ഡിവൈസുകളുടെ ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിച്ചാണ് ആന്‍ഡ്രോയ്ഡ് ഇന്നത്തെ നിലയില്‍ ഗൂഗിള്‍ വികസിപ്പിച്ചത് എന്നുകൂടി ഇതിനോട് ചേര്‍ത്ത് വായിക്കുക.
എന്നാല്‍ ടിസന്‍ നേരിടുന്നത് മറ്റോരു വെല്ലുവിളിയാണ് അത് അപ്ലികേഷനുകളുടെതാണെന്ന് പറയാം. എല്ലാ സൌകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പൂര്‍ണ്ണമാകുന്നത് ആപ്ലിക്കേഷനുകള്‍ വഴിയാണ്. നിലവില്‍ അപ്ലികേഷനുകളില്‍ മുന്നില്‍ ആന്‍ഡ്രോയ്ഡിന്റെ ആപ്ലികേഷന്‍ സ്‌റ്റോറായ പ്ലേ സ്‌റ്റോറാണ്. അഞ്ച് ലക്ഷത്തിന് മുകളില്‍ ആപ്ലികേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ ലഭിക്കും ഇതില്‍ നിന്നും ടിസനിലേക്ക് മാറുമ്പോള്‍ പുതിയ ആപ്ലികേഷന്‍ പ്ലാറ്റ് ഫോം ആവശ്യമാണ് ഇത് ഒരു വെല്ലുവിളിയാണ് എന്നാല്‍ അത് ഒരു പരിധിവരെ വിജയകരമായി മറികടക്കാന്‍ സാംസങ്ങ് ഒരു മാര്‍ഗ്ഗം പരീക്ഷിക്കും എന്നാണ് പുതിയ വാര്‍ത്ത.
6,000 ലേറെ ആപ്ലിക്കേഷനുകള്‍ ടിസന്‍ പ്ലാറ്റ്‌ഫോമിനായി സാംസങ്ങ് തയ്യാറാക്കിയിട്ടുണ്ട് എന്നാല്‍ അത് അപര്യപ്തമാണെന്ന് അറിയാവുന്ന സാംസങ്ങ് അതിന് പുറമേ ആയിരക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്ലികേഷനുകള്‍ ടിസനില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൌകര്യവും ഒരുക്കുന്നു. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്ലികേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാംസങ്ങ് നീക്കം നടത്തുന്നുണ്ട്. എന്നാല്‍ ടിസനില്‍ പ്ലേ സ്‌റ്റോര്‍ ലഭിക്കുമോ എന്ന കാര്യം സാംസങ്ങ് വ്യക്തമാക്കിയിട്ടില്ല, അതിനാല്‍ ഈ ആപ്പുകള്‍ എവിടുന്ന് കിട്ടും എന്നത് ചോദ്യമായി അവശേഷിപ്പിക്കുന്നു, ഇത്രയോക്കെ അയില്ലെ അതിനും വഴി കാണും എന്നാണ് ഇതിന് ടെക് ലോകത്ത് നിന്നും ലഭിക്കുന്ന മറുപടി.
എന്നാല്‍ ടിസന്‍ ആന്‍ഡ്രോയ്ഡില്‍ നിന്നും വരുന്ന മറ്റോരു ഫോണുകളോടാണ് പോരാടേണ്ടി വരുക അതായത് നോക്കിയ ഉടന്‍ ഇറക്കാന്‍ പോകുന്ന ആന്‍ഡ്രോയ്ഡ് പതിപ്പായ നോര്‍മാഡി ഫോണുമായി. അതിലും ഇതേ ആപ്ലികേഷന്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഗൂഗിളും സാംസങ്ങും തമ്മിലുള്ള ബന്ധത്തെ ടിസന്‍ എങ്ങനെ ബാധിക്കും എന്ന ആശങ്കയും അസ്ഥാനത്തല്ല. പേറ്റന്റുകള്‍ പരസ്പരം പങ്കിടാനും സഹകരണം ശക്തിപ്പെടുത്താനും ഗൂഗിളും സാംസങും ആഗോളകരാര്‍ ഒപ്പുവെച്ചത് അടുത്തയിടെയാണ്. ആ കരാറിനെ ടിസന്‍ കുഴപ്പത്തില്‍ ആക്കിയേക്കും എന്നാണ് വിവരം.
എന്തായലും ടിസന്റെ മറ്റ് പ്രത്യേകതകള്‍ സാംസങ്ങ് വ്യക്തമാക്കുന്നില്ല. അതീവ രഹസ്യമായി വച്ചിരിക്കുകയാണ് ടിസന്റെ കാര്യങ്ങള്‍ എങ്കിലും വേഗതയുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡിനെക്കാള്‍ മികച്ചതാണെന്നാണ് ചില ക്രാക്ക് റിപ്പോര്‍ട്ടുകള്‍

No comments:
Post a Comment