ഞാന്‍ നിറഞ്ഞ ആഗ്രഹത്തോട്‌ കൂടി അവളുടെ അടുത്തേക്ക് ചെന്നു.

ഞാന്‍ നിറഞ്ഞ ആഗ്രഹത്തോടു കൂടി അവളുടെ അടുത്തേക്ക് ചെന്നു. ആദ്യമായി ആണ്  അവളെ അത്രയ്ക്ക് അടുത്ത് കാണുന്നത്. നെറ്റിയില്‍ ചന്ദന കുറിയും,മുടിയില്‍ തുളസി കതിരും, ചെറു പുഞ്ചിരിയും ആയി നില്‍ക്കുന്ന അവളെ ഒന്ന് വാരിയെടുക്കാന്‍ തോന്നി എങ്കിലും എല്ലാം ഉള്ളില്‍ ഒതുക്കി എന്നിട്ട് ഞാന്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങുമ്പോഴേക്കും അവളുടെ രണ്ട് കുട്ടുകാരികള്‍ കടന്നു വന്നു അവരുടെ കൂടെ നിന്നിട്ട് അവള്‍ എന്നോട്‌ ചോദിച്ചു എന്താ ചേട്ടാ ?? ഞാന്‍ എന്നാ പറയാനാ അന്ന്‍ ഞാന്‍ അവിടെ സ്റ്റാച്ചു
ആയി നിന്ന്‍ പോയി.........................


ഇഷ്ട്ടം പറയാന്‍ വന്ന ഞാന്‍ എന്ത് പറയണം എന്ന്‍ അറിയാതെ കുഴഞ്ഞു.. രണ്ടും കല്‍പിച്ച് ഞാന്‍ ചോദിച്ചു ആഹ് ഇന്ന് സന്ദീപ്‌ ക്ലാസ്സില്‍ വന്നില്ലേ അവള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു ആഹ് കണ്ടില്ല വന്നിട്ടുണ്ടാകും ആരു ചോദിച്ചെന്നു പറയണം ???? സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാള്‍ എന്ന് മറുപടി നല്‍കി ഞാന്‍ തിരിഞ്ഞു നടന്നു ............... +2 എക്സാം ഉം 10th എക്സാം ഉം വേറെ വേറെ ദിവസമാണ്, അത് കൊണ്ട് കുറേ നാള്‍ കാണുവാന്‍ സാധിച്ചില്ല. അവസാന ദിവസം ഹോ അന്ന് അവള്‍ വളരെ തിരക്കില്‍ ആയിരുന്നു... എന്‍റെ മനസ് വിങ്ങി.... അവളെ ഇനി കാണാന്‍ കഴിയില്ലല്ലോ എന്ന്‍ ഓര്‍ത്ത് കരഞ്ഞു  പോയ സന്ദര്‍ഭം ആയിരുന്നു അത്. അവസാന ദിവസം, എല്ലാം കഴിഞ്ഞു എല്ലാരും വിട്ടിലേക്ക്‌ പോകുന്നു. അവള്‍ മുന്‍പേ നടക്കുന്നു അല്പം പുറകില്‍ ആയി ഞാനും, വിട്ടു പിരിയലിന്ടെ വേദനയില്‍ ഞാന്‍ അവളെ നോക്കി തന്നെ നടന്നു ഇനി ഒരിക്കലും കാണുവാന്‍ കഴിഞ്ഞില്ലെങ്കിലോ ..

ബസ്‌ സ്റ്റോപ്പില്‍ ഞങ്ങള്‍ നിന്നു അവള്‍ക്ക് വേറെ ബസില്‍ ആണ് പോകേണ്ടത്. ആ ബസ്‌ ഇപ്പോള്‍ വരല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പക്ഷെ അത് ദൈവം കേട്ടില്ല... ദേ വരുന്നു അവളുടെ ബസ്‌.... തിരക്ക് ഉണ്ടായിരുന്നിട്ടും അവള്‍ അതില്‍ കയറി.. എന്‍റെ മനസ് പറഞ്ഞു പോകല്ലേ ആ തിരക്കിന്‍റെ ഇടയില്‍ അവള്‍ എന്‍റെ നേരെ വന്ന് നിന്നു ഞാന്‍ അവളുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല .......


ബസ്‌ വിട്ടു ഒന്ന് നോക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.... ആഹ് അവസാന നിമിഷത്തില്‍ അവള്‍ എന്നെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരി എനിക്ക് വിലമതിക്കാന്‍ സാധിക്കാത്തത് ആയിരുന്നു.......... പക്ഷെ പിന്നെ ഒരിക്കലും ഞാന്‍ അവളെ കണ്ടില്ല 3 വര്‍ഷം കഴിഞ്ഞു അവളുടെ മരിക്കാത്ത ഓര്‍മകളുമായി നിറഞ്ഞ സ്നേഹത്തോടെ ആ കാമുകന്‍ ഇന്നും ജീവിക്കുന്നു ഒരു രണ്ടാം വരവിനായി.............


Share This Post →

No comments:

Post a Comment