ന്യൂയോര്‍ക്ക്: നോക്കിയ പുറത്തിറക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍
ഈ മാസം അവസാനം പുറത്തിറങ്ങും എന്ന് ഉറപ്പായി. ഇതിന്റെ ഭാഗമായി നോക്കിയ എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ ലോഗോ പുറത്തിറക്കി. ഒഫീഷ്യല്‍ ബ്ലോഗില്‍ നോക്കിയയാണ് ഫോണിന്റെ ടീസര്‍ ഇമേജ് പുറത്തുവിട്ടിരിക്കുന്നത്.
നാല് ആരോകള്‍ ഉപയോഗിച്ച് എക്‌സ് എന്ന് എഴുതുന്നതാണ് ഈ എംബ്ലത്തില്‍ നോക്കിയ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഈ എംബ്ലമായിരിക്കും നോക്കിയ ഇനി തങ്ങളുടെ നോക്കിയ ക്യാപെയ്‌ന് ഉപയോഗിക്കുക
നേരത്തെ EVLeaks എന്ന വെബ് സൈറ്റ് ഫോണിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഗൂഗിള്‍ രൂപപ്പെടുത്തുന്ന ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമല്ല നോക്കിയ ഉപയോഗിക്കുക. ആമസോണ്‍ അതിന്റെ കിന്‍ഡ്ല്‍ ഫയര്‍ ടാബുകളില്‍ ഉപയോഗിച്ചതുമാതിരി, സ്വന്തംനിലയ്ക്ക് പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് വേര്‍ഷനാകും നോക്കിയ ഉപയോഗിക്കുക. 'നോമാന്‍ഡി' എന്ന പേര് തന്നെ അതിന് ഉദാഹരണമാണ്.
എന്നാല്‍ ആന്‍ഡ്രോയ്ഡ് അപ്ലികേഷന്‍ സ്റ്റോറായ ഗൂഗിള്‍ പ്ലേ ഈ ഫോണില്‍ ലഭിക്കാത്തത് ഫോണിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നോക്കിയയ്ക്കുണ്ട്. അതിനാല്‍ പല പ്രിയ ആന്‍ഡ്രോയ്ഡ് അപ്ലികേഷനുകളും ഇന്‍ബില്‍ട്ടായി നോക്കിയ നല്‍കുമെന്നാണ് അറിയുന്നത്. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലുള്ളതാകും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്ന് വെര്‍ജിന്റെ റിപ്പോര്‍ട്ട് പറയുന്നു.
'ആഷ' പരമ്പരയിലെ ഫോണുകളുടെ വിലനിലവാരമായിരിക്കും നോമാന്‍ഡിക്കും. ആഷ ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ആപ്പുകള്‍ അതില്‍ ലഭ്യമാകും. അതായത് 4ജിബിവരെ ഇന്‍റേണല്‍ സ്റ്റോറേജ് ആയിരിക്കും ഫോണില്‍ ഉണ്ടാകുകയെന്നാണ് സൂചന, റാം 512 എംബിയായിരിക്കും. വിവരങ്ങള്‍ എന്നാണ് അറിയുന്നത്.
നോക്കിയ ആന്‍ഡ്രോയ്ഡ് എംബ്ലം

No comments:
Post a Comment