കാത്തിരിപ്പിനൊടുവില്‍ ഗ്യാങ്സ്റ്റര്‍ തുടങ്ങി

പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ആഷിക് അബുവിന്റെ ഗ്യാങ്സ്റ്ററിന്റെ ഷൂട്ടിങ് തുടങ്ങി. ജനവരി രണ്ടിന് ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്. ഷിബു ഗംഗാധരന്റെ പ്രയിസ് ദ ലോര്‍ഡ് പൂര്‍ത്തിയാക്കി മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തു. കാസര്‍കോട് സ്വദേശിയായ അധോലോക നായകനായാണ് മമ്മൂട്ടി ഗ്യാങ്‌സ്റ്ററില്‍ അഭിനയിക്കുന്നത്. അപര്‍ണ ഗോപിനാഥും നൈല ഉഷയുമാണ് ചിത്രത്തിലെ നായികമാര്‍. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ കെ.ടി മിറാഷ് ഉള്‍പ്പടെ പല സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത അഹമ്മദ് സിദ്ദിഖിന്റേതാണ് ഗ്യാങ്സ്റ്ററിന്റെ തിരക്കഥ വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ദീപക് ദേവിന്റേതാണ് ഈണങ്ങള്‍. എഡിറ്റിങ് നിര്‍വഹിക്കുന്നത് നേരം എന്ന സിനിമയുടെ സംവിധായകനായ അല്‍ഫോന്‍സ് പുത്തേരനാണ്. കൊച്ചിയില്‍ 25 ദിവസത്തെ ഷൂട്ടിങിന് ശേഷം 15 ദിവസം മംഗലാപുരത്തും അതിന് ശേഷം ഹൈദരബാദിലും രാജസ്ഥാനിലും ഏതാനും ദിവസത്തെ ഷൂട്ടിങ്ങുണ്ടാകും. കുഞ്ചന്‍, ശേഖര്‍ മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രമാണ് പലവിധകാരണങ്ങളാല്‍ വൈകിയശേഷം ഇപ്പോള്‍ ഷൂട്ടിങ് തുടങ്ങിയിരിക്കുന്നത്. വിഷുവിനായിരിക്കും സിനിമ തിയേറ്ററിലെത്തുക എന്നതിനാല്‍ ഗ്യാങ്‌സ്റ്റര്‍, മി.ഫ്രോഡ് പോരാട്ടമാകും വിഷുവിന്. സാള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം ആഷിക് അബു പ്രഖ്യാപിച്ച ചിത്രമാണ് ഗ്യാങ്സ്റ്റര്‍.

Share This Post →

No comments:

Post a Comment