മുന്‍ മാനേജര്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്തെന്ന് വീണാ മാലിക്


പാകിസ്ഥാന്‍ നടി വീണാ മാലിക് തന്റെ മുന്‍ മാനേജര്‍ക്കെതിരെ ആരോപണവുമായി രംഗത്ത്. ഇന്ത്യക്കാരനായ മുന്‍ മാനേജര്‍ പ്രശാന്ത് സിംഗ് തന്റെ ഫേസ്ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തുവെന്നാണ് വീണാ മാലിക്കിന്റെ ആരോപണം. ഹാക്ക് ചെയ്ത് തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രശാന്ത് സിംഗ് വിവാദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തെന്നും വീണാ മാലിക പറയുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി ഇയാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. വിവാഹം കഴിഞ്ഞുള്ള തിരക്കുകളെ തുടര്‍ന്ന ഒരു മാസത്തോളമായി താന്‍ ഫേസ്ബുക്ക് ഉപയോഗിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ പാസ്വേഡും മാറ്റിയിരുന്നില്ലെന്നും വീണാ മാലിക പറഞ്ഞു. മുമ്പ് ഇന്ത്യയില്‍ വീണാ മാലിക്കിന്റെ ഡിജിറ്റല്‍ മീഡിയാ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്തത് പ്രശാന്ത് സിംഗ് ആയിരുന്നു. വീണാ മാലിക്കിന്റെ ബോയ്ഫ്രണ്ടാണ് താനെന്ന് പ്രശാന്ത് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വീണാ മാലിക് നിഷേധിച്ചു. പ്രശാന്ത് സിംഗ് തന്റെ ജീവനക്കാരനായിരുന്നു. ഞാന്‍ സഹോദരനെപ്പോലെയാണ് കണ്ടിരുന്നത്. പ്രശാന്ത് സിംഗിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വീണാ മാലിക്

Share This Post →

No comments:

Post a Comment