പാട്ടുപാടിത്തകര്‍ത്ത് നസ്രിയ!

യുവ നടി നസ്രിയയും പിന്നണി ഗായികയായി. സലാല മൊബൈല്‍സിനു വേണ്ടിയാണ് നസ്രിയ പിന്നണി പാടിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ ഈണത്തില്‍ നസ്രിയ പാടിയ പാട്ട് യൂട്യൂബിലൂടെ പുറത്തുവിട്ടു.



ദുല്‍ഖര്‍ സല്‍മാനാണ് സലാല മൊബൈല്‍സിലെ നായകന്‍. ദുല്‍ഖറിനും നസ്രിയയ്ക്കും പുറമേ സിദ്ദിഖ്, മാമുക്കോയ, ടിനി ടോം തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ടാകും. തമിഴ് നടന്‍ സന്താനം ആദ്യമായി മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

സലാല മൊബൈല്‍സ് എന്ന ഷോപ്പ് നടത്തുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മാവന്‍ സലാലയില്‍ നിന്ന് അയച്ചു കൊടുത്ത പണം കൊണ്ട് തുടങ്ങിയ ഷോപ്പായതിനാലാണ് ഇതിന് സലാല മൊബൈല്‍സ് എന്ന പേര് വന്നത്. ഈ ഷോപ്പ് നടത്തുന്ന സാധാരണക്കാരനായ യുവാവായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന്റെ കാമുകി വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കാമ്പയിനു വേണ്ടി 'ഗോള്‍ഡന്‍ മൊമന്റ്സ് വിത്ത് മമ്മൂട്ടി' എന്ന പരസ്യചിത്രം ഒരുക്കിയ  ശരത് എ ഹരിദാസന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് സലാല മൊബൈല്‍സ്. ശരത് ഒരുക്കിയ ഡൊമിനിയന്‍ എന്ന ഷോര്‍ട്ട് ഫിലിമിന് നാഷണല്‍ ടെലി ഫെസ്റ്റിവലില്‍ ഏറ്റവും നല്ല എക്‌സിപെരിമെന്റല്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും ശരത്തിന്റേതാണ്.

Share This Post →

No comments:

Post a Comment