സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ മുന്‍നിര ഇന്‍റര്‍നെറ്റ് കമ്പനിയായ യാഹൂവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ.) ഹെന്‍ട്രിക് ഡി കാസ്‌ട്രോ രാജിവെച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മരിസ മേയറുടെ നിര്‍ദ്ദേശപ്രകാരമാണിത്.
പ്രകടനം മോശമായതിനെത്തുടര്‍ന്നാണ് പുറത്താക്കലെന്ന് റിപ്പോര്‍ട്ടുണ്ട്. കാസ്‌ട്രോയെ പുറത്താക്കാനുള്ള കടുത്ത തീരുമാനമെടുക്കേണ്ടിവന്നെന്നും അദ്ദേഹത്തിന്റെ ഭാവി പരിപാടികള്‍ക്ക് ആശംസ നേരുന്നുവെന്നും ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ മരിസ മേയര്‍ അറിയിച്ചു. നേരത്തെ ഗൂഗിളില്‍ ജോലിനോക്കിയിരുന്ന ഹെന്‍ട്രിക് ഡി കാസ്‌ട്രോ 2012 ഒക്ടോബറിലാണ് യാഹൂവിലെത്തിയത്. അന്ന് യാഹൂ നല്‍കിയ ബിസിനസ് ലക്ഷ്യങ്ങള്‍ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനായില്ല.
അമേരിക്കയിലെ ഓണ്‍ലൈന്‍ പരസ്യവിപണിയില്‍ യാഹൂ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഫേസ്ബുക്ക് രണ്ടാം സ്ഥാനത്ത് കയറിയതോടെയാണിത്. ഗൂഗിളിന് 39.9 ശതമാനവും ഫേസ്ബുക്കിന് 7.4 ശതമാനവും വിപണി വിഹിതമുള്ള സ്ഥാനത്ത് യാഹൂവിന്റെ വിഹിതം 5.8 ശതമാനം മാത്രമായിരുന്നു.

No comments:
Post a Comment