ആപ്പിളിന്റെ ജനപ്രിയ മ്യൂസിക് പ്ലെയറായ ‘ഐപോഡ്’ കണ്ടുപിടിച്ച ടോണി ഫാഡലിന്റെ കമ്പനിയെ ആഗോള സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ‘നെസ്റ്റ് ലാബ്‌സ്’ എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയെ 320 കോടി ഡോളര്‍ (ഏതാണ്ട് 20,000 കോടി രൂപ) നല്‍കിയാണ് ഗൂഗിള്‍ ഏറ്റെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് തെര്‍മോസ്റ്റും സ്‌മോക്ക് അലാറവും നിര്‍മിക്കുന്ന കമ്പനിയാണ് കാലിഫോര്‍ണിയ കേന്ദ്രമായുള്ള നെസ്റ്റ് ലാബ്‌സ്. 2011 ആഗസ്തില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മോട്ടറോള മൊബിലിറ്റിയെ 1,250 കോടി ഡോളര്‍ നല്‍കി ഗൂഗിള്‍ ഏറ്റെടുത്തിരുന്നു. അതിനുശേഷം, ഗൂഗിള്‍ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇപ്പോഴത്തേത്. സേര്‍ച്ച്, സേര്‍ച്ച് വഴിയുള്ള പരസ്യ വിപണി, റോബോട്ടുകള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിവയ്ക്കപ്പുറത്ത്, വീടുകളിലേക്കും ഗൂഗിളിന്റെ കണ്ണെത്തുന്നു എന്നാണ് പുതിയ ഏറ്റെടുക്കല്‍ വ്യക്തമാക്കുന്നത്.
No comments:
Post a Comment