ട്രെന്‍റ് വ്യക്തമാക്കി ഫേസ്ബുക്ക്

കാലിഫോര്‍ണിയ: ഇപ്പോള്‍ ട്വിറ്ററിന്റെ വഴിയിലാണ് ഫേസ്ബുക്ക് എന്ന് പറഞ്ഞാല്‍ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല. അതേ ട്രെന്‍റിങ്ങ് എന്ന സംവിധാനവും ഫേസ്ബുക്കിലേക്ക് വരുന്നു. ഇത് പ്രകാരം ഫേസ്ബുക്കില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോക്താവിന് സാധിക്കും.

തുടക്കത്തില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ഉപയോക്തക്കള്‍ക്കാണ് ഇത് ലഭിക്കുക. എന്നാല്‍ താമസിക്കാതെ മറ്റു മേഖലകളിലും ഫേസ്ബുക്ക് ട്രെന്‍റിങ്ങ് എത്തുമെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ മൊബൈല്‍ പതിപ്പുകളില്‍ ട്രെന്‍റിങ്ങ് തല്‍കാലം ലഭ്യമാകില്ല.

കഴിഞ്ഞ ദിവസം ഓസ്കാര്‍ അവാര്‍ഡ് നോമിനേഷന്‍ അടക്കമുള്ള വിഷയങ്ങള്‍ ട്രെന്‍റിങ്ങ് ടോപ്പിക്കില്‍ വന്നിരുന്നു. എന്നാല്‍ ട്വിറ്ററിന്‍റെ ഫീച്ചറുകള്‍ ഫേസ്ബുക്ക് കോപ്പിയെടുക്കുകയാണെന്ന് ആരോപണം ശക്തമാകുകയാണ് അടുത്തിടെ പേജ് വെരിഫിക്കേഷന്‍, ഹാഷ്ടാഗ് എന്നിവയും ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു.

Share This Post →

No comments:

Post a Comment