ഷോര്‍ട്ട് പന്തുകള്‍ കളിക്കാതെ രക്ഷയില്ലെന്ന് കൊഹ്‌ലി

ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മുന്നേറാനാകില്ലെന്ന് വിരാട് കൊഹ്‌ലി. നേപ്പിയര്‍ ഏകദിനത്തില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കൊഹ്‌ലിയുടെ മുന്നറിയിപ്പ്. ഇന്ത്യയ്ക്കെതിരെ കളിക്കുന്ന ഏതൊരു ടീമും ശക്തമായ പേസാക്രമണം നടത്തും. ഇന്ത്യക്കാരുടെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കിയാകും പന്തെറിയുക. ഈ സാഹചര്യത്തില്‍ ഏതുതരം പന്തും കളിക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ തയ്യാറാകണം. ഇതിന് സാങ്കേതികത്തികവ് കൈവരിക്കേണ്ടതുണ്ടെന്നും കൊഹ്‌ലി പറഞ്ഞു. ഓരോവറില്‍ രണ്ടു ബൗണ്‍സറുകള്‍ എറിയാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കും. ബൗണ്‍സറുകള്‍ ഒഴിവാക്കുന്നതുപോലെ പ്രധാനമാണ് ബൗണ്‍സറുകള്‍ കളിക്കുന്നതെന്നും കൊഹ്‌ലി പറഞ്ഞു. ഇതിനുള്ള സാങ്കേതികത്തികവാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കൊഹ്‌ലി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മുന്‍നിരയില്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി. ഇന്ത്യയുടെ നാല് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ കീവിസ് പേസാക്രമണത്തിന് മുന്നില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൊഹ്‌ലി സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

Share This Post →

No comments:

Post a Comment