ഇത്തിരി മോടികൂട്ടി കാര്‍ നമ്പര്‍ പരിഷ്‌കരിച്ചപ്പോള്‍ 'ബോയ്‌സ്' ട്രാഫിക് പോലീസിന്റെ പിടിയിലായി. കാര്‍ നമ്പര്‍ യഥാര്‍ഥ രൂപത്തിലാക്കി, ഫൈന്‍ അടച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
KL 10 AK 8045 എന്ന നമ്പറിലുള്ള കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ നമ്പര്‍ അക്ഷരരൂപത്തിലാക്കി എഴുതിയതാണ് പ്രശ്‌നമായത്. 8045 എന്ന നമ്പര്‍ ബോയ്‌സ ് (BOYS) എന്ന രീതിയിലാണ് എഴുതിയത്.
കാറിന്റെ നമ്പറിലുള്ള വ്യത്യസ്തത കണ്ട് അരയിടത്ത്പാലത്തുനിന്ന് പോലീസ് കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
തുടര്‍ന്ന് പുതിയറവെച്ച് ട്രാഫിക് പോലീസ് പിടികൂടി ട്രാഫിക് സ്റ്റേഷനിലെത്തിച്ചു.
മലപ്പുറം വണ്ടൂര്‍ എടപ്പറ്റയിലുള്ള സുബൈദ റഹ്മാന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാറിന്റെ മുന്നിലെയും പിന്നിലെയും നമ്പര്‍ യഥാര്‍ഥരൂപത്തിലാക്കി, ഫൈന്‍ അടപ്പിച്ചശേഷമാണ് കാറിലുള്ളവരെ വിട്ടത്.

No comments:
Post a Comment