തിരുവനന്തപുരം: മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - വിജയ് ടീമിന്റെ ചിത്രം 'ജില്ല'യുടെ പുതിയ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ മൊത്തം സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുന്ന രംഗങ്ങള്‍ അടങ്ങിയതാണ് ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. യൂട്യൂബിലൂടെ പുറത്തിറക്കിയ ടീസര്‍ മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേര്‍ കണ്ടുകഴിഞ്ഞു. മോഹന്‍ലാലിന്റേയും വിജയിയുടേയും ആരാധകരെ ഒരുപോലെ ആവേശഭരിതരാക്കുന്നതാണ് ഈ ട്രെയിലര്‍. ജനുവരി പത്തിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
Screen Shot
No comments:
Post a Comment