മീരാ ജാസ്മിന്‍ വിവാഹിതയായി

തിരുവനന്തപുരം: ആരവങ്ങളില്ലാതെ മീരാ ജാസ്മിന്‍
വിവാഹിതയായതായി റിപ്പോര്‍ട്ട്. മീരയുടെ വീടായ ഇളംകുളം ചിലവന്നൂരിലുള്ള 'വൈഭവ'ത്തില്‍ വെച്ചായിരുന്നു വിവാഹ രജിസ്ട്രേഷനെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം നന്ദാവനം സ്വീറ്റ്ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസിനെയാണ് മീര വിവാഹം ചെയ്തത്. വിവാഹച്ചടങ്ങുകള്‍ 12 ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് ചര്‍ച്ചില്‍ നടക്കും.

ദുബൈയില്‍ സോഫ്റ്റ വെയര്‍ എഞ്ചിനീയറാണ് അനില്‍ ജോണ്‍ ടൈറ്റസ്. നന്ദാവനം സ്വദേശിയായ ടൈറ്റസിന്റെ മകനാണ്. മദ്രാസ് ഐ.ഐ.ടിയില്‍നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് കഴിഞ്ഞത്.

എറണാകുളം സബ് രജിസ്ട്രാര്‍ ഓഫിസ് സൂപ്രണ്ട് അനിലാണു മീരയുടെ വിവാഹം റജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share This Post →

No comments:

Post a Comment