സ്വവര്‍ഗപ്രണയിയായ യുവതിയെ കെട്ടാന്‍ പിതാവ് വാഗ്ദാനം ചെയ്തത് 12 കോടി ഡോളര്‍ !

ഹോങ്കോങ്സിറ്റി: സ്വവര്‍ഗ പ്രണയിയായ മകളെ വിവാഹം ചെയ്യാന്‍ കഴിവുള്ള പുരുഷന്‍മാര്‍ക്കായി ഹോങ്കോങിലെ പ്രമുഖ വ്യവസായി വാഗ്ദാനം ചെയ്ത സ്ത്രീധനത്തുക ഇരട്ടിയാക്കി. നേരത്തെ പ്രഖ്യാപിച്ച സ്ത്രീധന തുക ഇരട്ടിപ്പിച്ചതായി റിയല്‍ എസ്റ്റേറ്റ് ഭീമനായ സെസില്‍ ഷാവോ സെസുങ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

12 കോടി ഡോളര്‍ സ്ത്രീധന തുകയാണ് ഇപ്പോള്‍ സെസില്‍ പ്രഖ്യാപിച്ചത്. നേരത്തെ ആറു കോടി ഡോളര്‍ സ്ത്രീധന തുകയായി ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അന്ന് 20,000 ലേറെ പേരാണ് വിവാഹം കഴിക്കാന്‍ ഒരുങ്ങി വന്നത്. എന്നാല്‍, മകള്‍ ഇവയെല്ലാം തള്ളിക്കളഞ്ഞു.


ഹോങ്കോങ്ങിലെ സ്വവര്‍ഗ പ്രണയികള്‍ക്കായുള്ള പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യവും സ്വവര്‍ഗ പ്രണയികളുടെ സംഘടനയായ ബിഗ് ലവ് അലയന്‍സിന്റെ സ്ഥാപകാംഗവുമായ ജിജി ഷാവോയെ കല്യാണം കഴിപ്പിക്കാനാണ് പിതാവ് തുനിഞ്ഞിറങ്ങിയത്.

മകളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, മകള്‍ നല്ലൊരു കല്യാണം കഴിച്ച് തന്റെ ബിസിനസ് സാമ്രാജ്യം മുന്നോട്ടു കൊണ്ടുപോവാനുള്ള സന്തതികളെ സൃഷ്ടിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സെസില്‍ മാധ്യമങ്ങളോട് പറഞ്ഞു.


എന്നാല്‍, ഈ ശ്രമങ്ങള്‍ മോശം അവസ്ഥയാണുണ്ടാക്കുന്നതെന്ന് മകള്‍ ജിജിയുടെ ഒമ്പതു വര്‍ഷമായുള്ള പങ്കാളി സീന്‍ ഈവ് പറഞ്ഞു. ഈ പരിപാടി നല്ലതല്ലെന്ന് പല വട്ടം പിതാവിനോട് പറഞ്ഞതായി ജിജിയും മാധ്യമങ്ങളോട് പറഞ്ഞു.

ഇനി, പ്രണയത്തെയും ജീവിതത്തെയും കുറിച്ച് ജിജി ഷാവോ പറയുന്നതു കൂടി കാണുക: 



Share This Post →

No comments:

Post a Comment