ജൊഹാനസ്ബര്‍ഗ്: കോടികള്‍ വിലമതിക്കുന്ന അത്യപൂര്‍വ നീലവജ്രം ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ കുള്ളിനന്‍ ഖനിയില്‍നിന്നാണ് 29.6 കാരറ്റുള്ള വജ്രക്കട്ടി കിട്ടിയത്.
അസാധാരണവും അമൂല്യവുമായ നിധിയാണിതെന്ന് ഖനിയുടമകളായ പിട്ര ഡയമണ്ട് കമ്പനി വ്യക്തമാക്കി. സുന്ദരമായ നീലവജ്രം വാങ്ങാന്‍ ഒരാള്‍ എത്രപണം മുടക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് കാത്തി മാലിന്‍സ് പറഞ്ഞു. നീലവജ്രം സാധാരണയായി മാര്‍ക്കറ്റില്‍ വില്‍പ്പനയ്‌ക്കെത്താറില്ല. അതിനുമുമ്പേ രാജാക്കന്‍മാരും ഉന്നതരുമെല്ലാം സ്വന്തമാക്കുന്നതാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെയുള്ള പതിവ്.
പിട്ര ഏപ്രിലില്‍ 25.5 കാരറ്റുള്ള നീലവജ്രം 1.69 കോടി ഡോളറിന് (ഏകദേശം 105 കോടി രൂപ) ലേലത്തില്‍ വിറ്റിരുന്നു. പുതുതായി ലഭിച്ച വജ്രത്തിന് ഇതിലേറെ വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ലണ്ടനിലെ ലേലശാലയില്‍ കഴിഞ്ഞവര്‍ഷം 5.30-കാരറ്റ് നീലവജ്രത്തിന് 95-ലക്ഷം ഡോളര്‍ (ഏകദേശം 59-കോടിരൂപ) ലഭിച്ചിരുന്നു. 1905-ല്‍ 3106-കാരറ്റുള്ള ലോകത്തെ ഏറ്റവുംവലിയ വജ്രം കുള്ളിനന്‍ ഖനിയില്‍നിന്നാണ് ലഭിച്ചത്. ഇതിന്റെ രണ്ട് പ്രധാന കഷ്ണങ്ങള്‍ ബ്രിട്ടീഷ് രാജകിരീടത്തില്‍ പതിച്ചിട്ടുണ്ട്.

No comments:
Post a Comment