തമിഴ് ഹാസ്യ താരം സന്താനത്തിന്റെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 21ന്. പിറന്നാള്‍ ദിനത്തില്‍ സന്താനം ഒരു പ്രതിജ്ഞയെടുത്തു. ഇനിയുള്ള ചിത്രങ്ങളില്‍ ദ്വയാര്‍ഥ പ്രയോഗമുള്ള സംഭാഷണങ്ങള്‍ കുറയ്ക്കുമെന്ന് സന്താനം പ്രതിജ്ഞയെടുത്തിരിക്കുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.
തമിഴില്‍ ഇന്ന് ഏറ്റവും തിരക്കുള്ള ഹാസ്യ താരമാണ് സന്താനം. പക്ഷേ അശ്ലീല തമാശകളുടെ പേരില്‍ അടുത്തിടെ ആരാധകരില്‍ നിന്ന് ഏറെ വിമിര്‍ശനം സന്താനത്തിന് നേരിടേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി തട്ടുപൊളിപ്പന്‍ തമാശകള്‍ വേണ്ടെന്ന് സന്താനം തീരുമാനിച്ചിരിക്കുന്നത്. കുടുംബത്തിന് ഒരുമിച്ചിരുന്നു കാണാവുന്ന തമാശരംഗങ്ങളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് സന്താനം തീരുമാനമെടുത്തെന്നാണ് വാര്‍ത്ത.
അജിത് നായകനായ വീരത്തിലാണ് സന്താനം ഏറ്റവും ഒടുവില്‍ അഭിനിയിച്ച തമിഴ് ചിത്രം. സലാല മൊബൈല്‍സിലൂടെ മലയാളത്തിലുമെത്തി. നമ്പ്യാര്‍, തലൈവന്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. നിര്‍മ്മാതാവായും സന്താനം ഒരു കൈനോക്കിയിട്ടുണ്ട്. കണ്ണാ, ലഡു തിന്ന ആശൈയാ എന്ന ചിത്രമാണ് സന്താനം നിര്‍മ്മിച്ചത്.

No comments:
Post a Comment