അമിതാഭ് ബച്ചന്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂതമായി വീണ്ടും അവതരിക്കുമ്പോള്‍ ബിഗ്ബിക്കൊപ്പം ഷാരൂഖ് ഖാനും രണ്‍ബീര്‍ കപൂറുമെത്തുന്നു. ഭൂത്‍നാഥിന്റെ രണ്ടാം ഭാഗമായ ഭൂത്‍നാഥ് റിട്ടേണ്‍സിലാണ് താരങ്ങളുടെ ഒരുമിക്കല്‍. ആദ്യഭാഗത്തിലും ഷാരൂഖ് ബിഗ്ബിക്കൊപ്പമുണ്ടായിരുന്നു. അമിതാഭ് ട്വിറ്ററിലൂടെയാണ് രണ്‍ബീറും ഭൂത്‍നാഥ് റിട്ടേണ്‍സില്‍ അഭിനയിക്കുന്നതായി അറിയിച്ചത്. ബൊമന്‍ ഇറാനിയും ഇവരോടൊപ്പമെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സംവിധായകന്‍ നിതേഷ് തിവാരി ഭൂത്‍നാഥിനെപ്പോലെ രണ്ടാം ഭാഗവും ആകര്‍ഷകമാക്കാന്‍ വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാധാരണ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബിയുടെ വേറിട്ട ഭാവമായിരുന്നു 2008ല്‍ പുറത്തിറങ്ങിയ ഭൂത്‍നാഥില്‍. പതിവ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമിതാഭ് ഒരു പ്രേതമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ചിലരെങ്കിലും അത് അംഗീകരിക്കാനാകാതെ മുഖം തിരിച്ചിരുന്നു. ചിത്രം സാമ്പത്തികമായി മികച്ച വിജയം കൈവരിച്ചില്ലെങ്കിലും ബിഗ്ബിയുടെ രൂപമാറ്റം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തന്റെ വീട്ടില്‍ താമസിക്കാന്‍ വരുന്ന ഒരു കുടുംബത്തെ തുരത്തിയോടിക്കുന്ന ഒരു പ്രേതാത്മാവിന്റെ കഥയായിരുന്നു ഭൂത്‍നാഥ് പറഞ്ഞത്.
No comments:
Post a Comment