തൃശ്ശൂര്‍ : വീഡിയോ ചാറ്റിങ്ങിനിടെ തന്ത്രത്തില്‍ യുവാക്കളുടെ നഗ്‌നത പകര്‍ത്തി പണം തട്ടുന്ന വിദേശസുന്ദരികള്‍ രംഗത്ത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌സൈറ്റുകള്‍ വഴി സൗഹൃദം സ്ഥാപിച്ച് വീഡിയോ ചാറ്റിങ്ങിനിടെ പകര്‍ത്തുന്ന നഗ്‌നദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഫിലിപ്പൈന്‍കാരി ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടത്തി.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതി സ്വയം വിവസ്ത്രയായി പ്രണയം നടിച്ച് വീഡിയോ ചാറ്റിങ്ങിലൂടെ യുവാവിന്റെയും നഗ്‌നത പകര്‍ത്തുകയായിരുന്നു. ഈ രംഗങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതിന്റെ ലിങ്ക് ഫേസ്ബുക്കിലെ ചാറ്റ്‌ബോക്‌സ് വഴി യുവാവിന് ലഭിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.
യുവാവിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും ഫേസ്ബുക്ക് ടൈംലൈനില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി യുവാവിനോട് ആദ്യം 80,000 രൂപ ആവശ്യപ്പെട്ടു. മണി ട്രാന്‍സ്ഫര്‍ വഴി പണം അയയ്ക്കാന്‍ ആവശ്യപ്പെട്ട യുവതി മേല്‍വിലാസവും അയച്ചുകൊടുത്തു. യുവാവ് വില പേശിയതിനെ തുടര്‍ന്ന് പിന്നീട് 40,000 രൂപയും അവസാനം 15,000 രൂപയെങ്കിലും തന്നാല്‍ മതിയെന്നായി യുവതിയുടെ നിലപാട്. യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു. പണം നല്‍കിയാലും വീഡിയോ ദൃശ്യങ്ങള്‍ യുവതിയുടെ പക്കല്‍ ഉള്ളതിനാല്‍ ഭീഷണി തുടരുമെന്നതിനാല്‍ പണം നല്‍കാന്‍ യുവാവ് മെനക്കെട്ടില്ല. ഫേസ്ബുക്കില്‍ നിന്ന് യുവതിയുടെ സൗഹൃദം ഡിലിറ്റ് ചെയ്ത് യുവാവ് തല്‍ക്കാലം തടിതപ്പിയെങ്കിലും മറ്റുള്ളവര്‍ക്ക് വീഡിയോയുടെ ലിങ്ക് അയച്ചുകൊടുക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.
കമ്പ്യൂട്ടറിലും മൊബൈലിലുമായി ലൈംഗികത നേരിട്ട് ആസ്വദിക്കുന്ന പ്രവണത യുവജനങ്ങളില്‍ ഏറിവരികയാണ്. ഫേസ്ബുക്ക് സെ്‌കെപ്പ് വഴിയാണ് കൂടുതല്‍പേരും ദീര്‍ഘനേരം ചെലവഴിക്കുന്നത്. മലയാളി പെണ്‍കുട്ടികളടക്കമുള്ളവര്‍ ഇതിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ട്.

No comments:
Post a Comment