മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ പ്രതീക്ഷ അവശേഷിക്കുന്നത് സാനിയ മിര്‍സയില്‍. മിക്സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഹെന്‍റി ടെക്കാവു സഖ്യം സെമിഫൈനലില്‍ കടന്നു. ജൂലിയ -ഖുറേഷി സഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയ സഖ്യത്തിന്റെ മുന്നേറ്റം. സ്കോര്‍ 6-3, 6-4. എന്നാല്‍ ലിയാന്‍ഡര്‍ പേസ്-ഡാനിയേല ഹന്‍റുക്കോവ സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. നേരത്തെ ഇന്ത്യയുടെ പുരുഷ-വനിതാ സഖ്യങ്ങള്‍ ഡബിള്‍സില്‍ സെമിയിലെത്താതെ പുറത്തായിരുന്നു. ഇതോടെയാണ് സാനിയ സഖ്യത്തിന്റെ മുന്നേറ്റം ഇന്ത്യന്‍ ടെന്നീസ് ലോകം ആകാക്ഷയോടെ ഉറ്റുനോക്കുന്നത്.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം ലി നായും സ്ലൊവേക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയും മറ്റന്നാള്‍ ഏറ്റുമുട്ടും. സെമിയില്‍ യുജിനി ബുഷാര്‍ഡിനെ ലി നാ തോല്‍പ്പിച്ചപ്പോള്‍, അഞ്ചാം സീഡ് റാഡ്വാന്‍സ്കയെ സിബുല്‍ക്കോവ അട്ടിമറിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ലി നാ ഫൈനലിലെത്തുന്നത്. സിബുല്‍ക്കോവ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്.
പുരുഷ സിംഗിള്‍സില്‍ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്ക ഫൈനലില്‍ കടന്നു. നാല് സെറ്റ് നീണ്ട കടുത്ത സെമി പോരാട്ടത്തില്‍ തോമസ് ബെര്‍ഡിച്ചിനെയാണ് വാവ്റിങ്ക തോല്‍പ്പിച്ചത്.റാഫേല്‍ നദാലും, റോജര്‍ ഫെഡററും തമ്മിലുള്ള സെമി പോരാട്ടം നാളെ നടക്കും.

No comments:
Post a Comment