സിസിഎല്‍: ആദ്യ മത്സരത്തില്‍ ചെന്നെക്ക് 6 വിക്കറ്റ് വിജയം

മുംബൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസണ്‍ 4ന്റെ ആദ്യ മത്സരത്തില്‍ ചെന്നെക്ക് 6 വിക്കറ്റ് വിജയം. 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ റൈനോസ് ഒരു പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. ഒരു ഘട്ടത്തില്‍ കൈ വിട്ടു പോയ കളിയെ പൃഥ്വിയും ശരണും ചേര്‍ന്ന് വിജയത്തില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും മുംബൈയോട് പൊരുതി തോറ്റ ചെന്നെക്ക് ഇത് മധുരപ്രതികാരമായി.

കഴിഞ്ഞ സീസണില്‍ പ്രാഥമിക റൗണ്ടില്‍ ചെന്നെ പുറത്തായിരുന്നു. ഇത് ഫൈനലാണെന്ന കരുതി നടത്തിയ പോരാട്ടമാണ് വിജയം നല്‍കിയതെന്ന് ക്യാപ്റ്റന്‍ വിശാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആസ്വാദകര്‍ക്ക് ആവേശമായി ബോളീവുഡ് താരം സല്‍മാന്‍ഖാനും എത്തി.

Share This Post →

No comments:

Post a Comment