ന്യൂ ഡല്‍ഹി : 3ജിയെക്കാള്‍ 10 മുതല്‍ 12 മടങ്ങു വേഗത്തില്‍ വിവരങ്ങള്‍ കൈമാറാവുന്ന 4ജി സംവിധാനവുമായി മുകേഷ് അംമ്പാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോക്കോം(ആര്‍ ജെ ഐ എല്‍ ) രംഗത്ത് .
49 എംബിപിഎസ്സ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ 600 എംബി യുള്ള മുഴുനീള സിനിമകള്‍ വെറും 2 മിനിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. 3ജി യുടെ പരമാവധി വേഗത 4 എംബിപിഎസ്സാണ്. ഫോണുകളെക്കൂടാതെ വീടുകളിലുള്ള ടെലിവിഷന്‍ സെറ്റുകളും ഈ ഹൈസ്പീഡ് ഇന്റര്‍നെറ്റ് മുഖേന ബന്ധിപ്പിക്കാനാകും. സെറ്റ് ടോപ്പ് ബോക്‌സുകള്‍ ഉപയോഗിച്ച് ബ്രോഡ്ബാന്റും ടെലിവിഷന്‍ സര്‍വ്വീസും ഒരേ സമയം ലഭിക്കത്തക്ക രീതിയിലുള്ള സംവിധാനമാണ് ഉണ്ടായിരിക്കുക. 150ഓളം ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാകുന്ന സേവനത്തില്‍ 7 ദിവസത്തോളമുള്ള വിവരങ്ങള്‍ സൂക്ഷിക്കാനാകും. വൈകാതെ ഈ സേവനങ്ങള്‍ മാര്‍ക്കെറ്റിലെത്തിക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത്.
എന്നാല്‍ നിലവിലുള്ള 3ജി സേവങ്ങള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് അതുകൊണ്ട് തന്നെ പുതിയ സംവിധാനം എത്രകണ്ട് വിജയമാകുമെന്ന് കണ്ടറിയാം.
No comments:
Post a Comment