മുംബൈ: ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ എത്ര രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഇനി മുഖ്യാതിഥിയായി പോകില്ലെന്ന് ബോളിവുഡ് സുന്ദരി പൂനം പാണ്ഡെ. ബാംഗ്ലൂരിലെ ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ ആരാധകരുടെ ആരാധന അതിരുവിട്ടതോടെയാണ് താരത്തിന് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്നാണറിയുന്നത്. പണമെത്ര കിട്ടിയിട്ടും എന്ത് കാര്യം!, പോകേണ്ടതെല്ലാം പോയാല്‍ പോയില്ലേ, എത്ര പണം തരാമെന്ന് പറഞ്ഞാലും ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോകരുതെന്ന് ആണ് സഹസ്ത്രീ സെലിബ്രിറ്റികളോട് പൂനം പാണ്ഡെയ്ക്ക് നല്‍കാനുള്ള ഉപദേശവം. മോഹിപ്പിക്കുന്ന പ്രതിഫലം നല്‍കാമെന്ന് പറഞ്ഞാണ് തെക്കന്‍ ബാഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബുകാര്‍ പൂനം പാണ്ഡെയെ കൊണ്ടുവന്നത് അത്രെ. എന്നാല്‍ പരിപാടികള്‍ തുടങ്ങി അല്‍പം കഴിഞ്ഞതോടെ രംഗം ആകെ മാറി. എന്റെ കൂടെ പത്തോ പതിനഞ്ചോ സഹായികള്‍ ഉണ്ടായിരുന്നു. നൂറോളം സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ക്ലബിലും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും മതിയായില്ല. ഭ്രാന്തെടുത്തത് പോലെയായിരുന്നു ആളുകളുടെ പെരുമാറ്റം. ക്ലബില്‍ ഉണ്ടായിരുന്നവരെല്ലാം പുരുഷന്മാരായിരുന്നു. എല്ലാവരും കണക്കറ്റ് മദ്യപിച്ചിരുന്നു. എന്റെ പെര്‍ഫോമന്‍സ് കഴിഞ്ഞതും താല്‍ക്കാലിക സ്‌റ്റേജ് തകര്‍ത്ത് അവര്‍ അടുത്തേക്ക് വന്നു എന്നാണ് പൂനം പറയുന്നത്. സെക്യൂരിറ്റി കൊണ്ടൊന്നും കാര്യമില്ല എന്ന് മനസിലായതോടെ നടി ഒാടി രക്ഷപ്പെടുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും താന്‍ ഇത്രയും വേഗത്തില്‍ ഓടിയിട്ടില്ല എന്നും പൂനം പാണ്ഡെ പറഞ്ഞതായി അറിയുന്നു. ഇനി കോടികള്‍ കിട്ടിയാലും ബാംഗ്ലൂരില്‍ ന്യൂ ഇയര്‍ നൈറ്റ് പാര്‍ട്ടിക്ക് ആടാന്‍ വരില്ല എന്ന ഒരു തീരുമാനവും രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ഈ ചൂടന്‍ സുന്ദരി എടുത്തിട്ടുണ്ട് എന്നാണറിയുന്നത്.
No comments:
Post a Comment