മെറിബോയ് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യര്‍ അഭിനയിച്ച മെറി ബോയ് ഐസ്‌ക്രീമിന്റെ പരസ്യം പുറത്തിറങ്ങി. ഈ പരസ്യം മഞ്ജു ഇന്ന് തന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. മെറി ബോയ് ഐസ്‌ക്രീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മഞ്ജു വാര്യര്‍.
പെണ്ണ് കാണാന്‍ വരുന്ന ചെറുക്കന്റെ തനിനിറം പുറത്തു കൊണ്ടു വരാന്‍ സഹോദരിയെ സഹായിക്കുന്ന വേഷത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിനു ശേഷം മഞ്ജു ചെയ്യുന്ന അടുത്ത പരസ്യമാണിത്.


Share This Post →

No comments:

Post a Comment