അമേരിക്കയിലെ ഡോക്ടര്‍ ഗൂഗിള്‍ ഗ്ലാസ് വഴി ഇന്ത്യയിലെ ശസ്ത്രക്രിയ നടത്തി

ജയ്പൂര്‍: ഗൂഗിള്‍ ഗ്ലാസ് പൂര്‍ണ്ണമായും പുറത്തിറങ്ങിയില്ല എങ്കിലും ഈ വെയര്‍ഗാഡ്ജറ്റിന്‍റെ ഉപകാരങ്ങള്‍ വിവരിക്കുവാന്‍ ഗൂഗിളിന് പ്രത്യേക പദ്ധതി തന്നെയുണ്ട്. എന്നാല്‍ ഗൂഗിളിനെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത ഇന്ത്യയില്‍ നിന്നാണ്. അതായത് അമേരിക്കയില്‍ നിന്ന് ഒരു ഡോക്ടര്‍ ഗൂഗിള്‍ ഗ്ലാസിന്‍‌റെ സഹായത്തോടെ രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ഒരു ഓപ്പറേഷന് നേതൃത്വം നല്‍കി.
ഓര്‍ത്തോപീഡിയാക്ക് സര്‍ജനായ സെലിന്‍ ജി. പരേക്കാണ് ഇത്തരത്തില്‍ ഒരു ആപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഒരു ഗാഡ്ജറ്റ് വഴി ആദ്യമായണ് ഇത്തരം ഒരു ശസ്ത്രക്രിയ നടത്തുന്നതെന്നാണ് ഗൂഗിള്‍ വെബ്സൈറ്റ് പറയുന്നത്. ജയ്പൂരിലെ ആശുപത്രിയില്‍ ഡോ. അനീഷ് ശര്‍മ്മയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ഗൂഗിള്‍ ഗ്ലാസിന്‍റെ മെഡിക്കല്‍ എഡിഷന്‍ എക്സ്-റേ, എംആര്‍ഐ എന്നിവ ചെയ്യാന്‍ സഹായിക്കുമെന്നാണ് ഈ ഡോക്ടര്‍ സംഘം പറയുന്നത്. മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് മുന്‍പായി ഗൂഗിള്‍ പരീക്ഷണടിസ്ഥാനത്തില്‍ വിതരണം ചെയ്ത 2000 ഗ്ലാസുകളില്‍ ഒന്നില്‍ നിന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

Share This Post →

No comments:

Post a Comment