മൂന്ന് കോടി രൂപയലധികം പ്രതിഫലം വാങ്ങുന്ന താരം നയന്‍താരയാണ് തമിഴില്‍ ഇപ്പോള്‍ ഏറ്റവും റേറ്റുള്ള നായിക. ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമുള്ള നയന്‍താരയുടെ തിരിച്ചു വരവ് വിജയ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ആര്യയ്‌ക്കൊപ്പം അഭിനയിച്ച രാജറാണിയും അജിത്തിനൊപ്പം അഭിനയിച്ച ആരംഭവും അതിനുദാഹരണം. ഇപ്പോള്‍ തമിഴില്‍ ഏറ്റവും തിരിക്കുള്ള നടിയും നയന്‍താര തന്നെ. വ്യത്യസ്ത വേഷങ്ങള്‍ തനിക്കിണങ്ങുന്ന സ്‌റ്റൈലില്‍ ചെയ്യുന്നതാണ് നയന്‍ താരയുടെ വ്യത്യസ്തത. അത്തരത്തില്‍ ഒരു വേഷം പരീക്ഷിക്കുകയാണ് നയന്‍സ് പുതിയ ചിത്രത്തില്‍. പൊലീസ് വേഷം. ജയം രാജ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് നയന്‍ പൊലീസാകുന്നത്. ഇതാദ്യമായാണ് നയന്‍ പൊലീസ് വേഷം ചെയ്യുന്നതും.
ജയം രവിയാണ് ചിത്രത്തില്‍ നയന്‍സിന്റെ നാകനായെത്തുന്നത്. തമിഴില്‍ ഒട്ടുമിക്ക എല്ലാ നായകന്മാര്‍ക്കൊപ്പവും തകര്‍ത്താടിയ നയന്‍ ജയന്‍ രവിയുടെ നായികയാകുന്നതും ഇതാദ്യം. ചൈന്നെയും ബാംഗ്ലൂരുമായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരംഭത്തിന്റെയും വിജയത്തിന് ശേഷം തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും നല്ല നല്ല അവസരങ്ങളാണ് നയന്‍സിനെ തേടിയെത്തുന്നത്. മലയാളത്തെ പാടെ ഉപേക്ഷിച്ച മട്ടാണ്. ജയം രാജയുടെ ചിത്രത്തിന് പുറമെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടെ നയന്‍താര കരാറൊപ്പിട്ടിട്ടുണ്ട്. പാണ്ഡ്യരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഒന്ന്. വിവാദ കാമുകന്‍ ചിമ്പുവാണ് ചിത്രത്തില്‍ നയന്‍സിന്റെ ജോഡി. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന ശേഖര്‍ കമ്മുലയുടെ അനാമികയാണ് മറ്റൊരു ചിത്രം. ഉദയനിധി സ്റ്റാലിലൊപ്പം അഭിനയിച്ച ഇത് കതിരവേലന്‍ കാതലാണ് ഉടന്‍ റിലീസ് ചെയ്യുന്ന നയന്‍ ചിത്രം.

No comments:
Post a Comment