കടലിലേക്ക് നൃത്തം ചെയ്തു ചെന്നാല്‍ എന്തു സംഭവിക്കും; വീഡിയോ കാണുക

ആര്‍ത്തിരമ്പി എത്തുന്ന കടലിലേക്ക് നൃത്തം ചെയ്തു ചെന്നാല്‍ എന്തു സംഭവിക്കും? നൃത്തച്ചുവടുകള്‍ ഇടറും, കടലിലേക്ക് മാഞ്ഞുമാഞ്ഞുപോവും. അത്ര തന്നെ.

സ്പെയിനിലെ സാര്‍ദിനെറോ ബീച്ച് ഈയിടെ സാക്ഷ്യം വഹിച്ചത് അത്തരമൊരു കാഴ്ചയ്ക്കാണ്. കടലു കാണാന്‍ വന്നതാണ് രണ്ടു സ്ത്രീകള്‍. അവരില്‍ ഒരാള്‍ തിരമാല കണ്ടപ്പോള്‍ കരയിലേക്കു കയറി. മറ്റേ സ്ത്രീ നൃത്തച്ചുവടുകളുമായി കര കയറാതെ നിന്നു. കടല്‍ ഇരച്ചെത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീയെ കടലിലേക്കു വലിച്ചിഴച്ചു.

എന്നാല്‍, ഭാഗ്യത്തിന് അവര്‍ രക്ഷപ്പെട്ടു. ചെറിയ പരിക്കുകള്‍ മാത്രം മിച്ചം. ലൈവ് ലീക് വെബ്സൈറ്റാണ് ഇന്നലെ ഇതിന്റെ വീഡിയോ ദൃശ്യം പുറത്തു വിട്ടത്.

കാണുക, കടലിലെ നൃത്തച്ചുവടുകള്‍:


Share This Post →

No comments:

Post a Comment