ആശാശരത്തിനെതിരെ പോലീസ് കേസ്

www.123entertainer.com
സീരിയൽ സിനിമ താരം ആശാശരത്തിനെതിരെ കേസ്. വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തത്.

കാസർഗോഡ് പടന്ന സ്വദേശിനിയായ സൈഫുന്നിസയാണ് ആശയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് പരാതി നല്കിയത്. ഇതേ തുടർന്ന് ചന്തേര പോലീസാണ് കേസ് എടുത്തത്‌ .

സൈഫുന്നിസയുടെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് പറയുകയും തുക കൈപറ്റുകയും ശേഷം വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

സീരിയൽ അഭിനയരംഗത്ത് എത്തിയ ആശാശരത്ത്  ഇപ്പോൾ സിനിമാ രംഗത്തും സജീവ സാനിധ്യമാണ്. നർത്തകി എന്ന നിലയിലും പ്രസസ്തയാണ്.

Share This Post →

No comments:

Post a Comment