മാഡ്രിഡ്: കരിയറിലെ നാന്നൂറാം ഗോള്‍ വലയിലാക്കിയ ക്രിസ്റ്റിയാനോയുടെ സ്‌കോറിങ് മികവില്‍ റയല്‍ മാഡ്രിഡിന് ജയം. ക്രിസ്റ്റിയാനോ ഇരട്ടഗോള്‍ നേടിയ സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ റയല്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് സെല്‍റ്റ വിഗോയെയാണ് തോല്‍പിച്ചത്.
ഈ ജയത്തോടെ റയലിന് 44 പോയിന്റായി. മൂന്നാം സ്ഥാനത്താണവര്‍ . ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാളും രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാളും അഞ്ച് പോയിന്റ് പിറകിലാണവര്‍ .
മറ്റൊരു മത്സരത്തില്‍ വിയ്യ റയല്‍ റയോ വല്ലെസാനോയെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകര്‍ത്തു. വിയ്യ റയലിനുവേണ്ടി നൈജീരിയന്‍ താരം ഉചെ ഹാട്രിക് നേടി. പെബെറ്റിന്റെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകള്‍ . വല്ലെസാനോയ്ക്കുവേണ്ടി കാസ്റ്റില്ലോ രണ്ട് ഗോള്‍ നേടി. ഇതിലൊന്ന് പെനാല്‍റ്റി ഗോളായിരുന്നു. 18 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുള്ള വിയ്യ റയല്‍ ആറാം സ്ഥാനത്താണ്. റയോ വല്ലെസാനോ 13 പോയിന്റുമായി പത്തൊന്‍പതാം സ്ഥാനത്ത് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്.
കരിം ബെന്‍സേമയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. 82, 90 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍ . സെല്‍റ്റ സ്‌ട്രൈക്കര്‍മാര്‍ നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞ മത്സരത്തിന്റെ 67-ാം മിനിറ്റിലാണ് ബെന്‍സേമയുടെ ഗോളിലൂടെ റയല്‍ മുന്നിലെത്തിയത്. പ്രതിരോധപ്പിഴവ് മുതലെടുത്താണ് ബെന്‍സേമ വല ചലിപ്പിച്ചത്.
ഇരട്ടഗോള്‍ നേടിയ ക്രിസ്റ്റിയാനോ ലാ ലീഗയിലെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരില്‍ നാലാമനായി. 653 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ 400 ഗോള്‍ നേടിയത്. ഈ സീസണില്‍ മാത്രം ക്രിസ്റ്റിയാനോ 28 ഗോള്‍ നേടി.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്റെ മികവില്‍ റയല്‍ മാഡ്രിഡിന് സെല്‍റ്റ വിഗോയ്‌ക്കെതിരെ ജയം.

No comments:
Post a Comment